തിരുവമ്പാടി: പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതി തിരുവനന്തപുരം നെടുമങ്ങാട് സഫൂറ മൻസിലിൽ ആഷിഖ് എന്ന സുലൈമാനെ(45)യാണ് തിരുവമ്പാടി പോലീസ് പിടികൂടിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി മുക്കം,തിരുവമ്പാടി, താമരശ്ശേരി തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലേക്ക് പോലീസിലെ ഉന്നത ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഫോണിൽ ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങൾ ഉന്നയിക്കുകയായിരുന്നു. 


പ്രതിയുടെ സംസാരത്തിൽ സംശയം തോന്നിയ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിലാണ് ഇയാൾ വലയിലായത്. പിടിയിലായ പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും തിരുവമ്പാടി പോലീസ് സ്‌റ്റേഷൻ പരിധിയിൽ കുടരഞ്ഞിയിലെ ബസ്സ്റ്റാന്റ് പരിസരത്തുള്ള ഒരു കടയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചതടക്കം നിരവധി കുറ്റകൃത്യങ്ങൾ നടത്തിയതായി സമ്മതിച്ചിട്ടുണ്ട്. 

താമരശ്ശേരി DySP EP പ്രിഥിരാജിന്റെ നിർദേശപ്രകാരം തിരുവമ്പാടി SI സുനിൽകുമാർ, ASI അബ്ദുറഹിമാൻ, സിപിഒമാരായ സ്വപ്നേഷ്, ജദീർ, അനീസ്, താമരശ്ശേരി ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡ് അംഗം ഷെഫീഖ് നീലിയാനിക്കൽ, മുക്കം പോലീസ് സ്റ്റേഷനിലെ ASI ജയമോദ്, CPO ശ്രീജേഷ് VS എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.