Trending

എസ്.എസ്.എല്‍.സി. പരീക്ഷ:നാളെ മുതല്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി., ടി.എച്ച്‌.എല്‍.സി., എ.എച്ച്‌.എസ്.എല്‍.സി. പരീക്ഷകള്‍ ബുധനാഴ്ച ആരംഭിക്കും. 4,35,142 കുട്ടികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. ഇതില്‍ 2,22,527 പേര്‍ ആണ്‍കുട്ടികളും 2,12,615 പേര്‍ പെണ്‍കുട്ടികളുമാണ്.


കേരളത്തിലെ 2923 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒന്‍പത് കേന്ദ്രങ്ങളിലും പരീക്ഷ നടക്കും. ഇതിന് പുറമേ ഗള്‍ഫ് മേഖലയിലെ ഒന്‍പതു കേന്ദ്രങ്ങളിലുമാണ് പരീക്ഷ.

സര്‍ക്കാര്‍ സ്‌കൂളുകളില്‍നിന്ന് 1,42,033 കുട്ടികളും എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് 2,62,125 കുട്ടികളും എഴുതുന്നു. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് 30,984 കുട്ടികളും പരീക്ഷയ്‌ക്കെത്തും. മാര്‍ച്ച്‌ 28-ന് പരീക്ഷ അവസാനിക്കും. 

കോഴിക്കോട് ജില്ലയിൽ ഇത്തവണ എസ്. എസ് എൽ.സി. പരീക്ഷ എഴുതുന്നത് 38,743 പേർ. ബുധനാഴ്ച പരീക്ഷ തുടങ്ങാനിരിക്കെ ഒരു ക്കങ്ങളെല്ലാം പൂർത്തിയായി

താമരശ്ശേരി വിദ്യാഭ്യാസജില്ലയിലാണ് കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത്, 15,228 പേർ. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽനിന്ന് 14,176 പേരും വടകര വിദ്യാഭ്യാസ ജില്ലയിൽനി ന്ന് 9,339 കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളു കളിൽ നിന്നായി 18,561 ആൺകുട്ടികളും 20,182 പെൺകുട്ടികളും പരീക്ഷയെഴുതുന്നു.

കോഴിക്കോട് വിദ്യാഭ്യാസജില്ലയിലെ സർക്കാർ സ്കൂളുകളിൽനിന്ന് 6278 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. എയ്ഡഡ് സ്കൂളുകളിൽ നിന്ന് 6769 കുട്ടികളും അൺഎയ്ഡഡിൽനിന്ന് 1129 പേരും പരീക്ഷ എഴുതുന്നുണ്ട്. താമരശ്ശേരി വിദ്യാ ഭ്യാസജില്ലയിൽ ഇത് യഥാക്രമം 5026, 10,050, 252 എന്നിങ്ങനെയാണ്.

താമരശ്ശേരി വിദ്യാഭ്യാസജില്ലയിൽ 989 പേർ പരീക്ഷ എഴുതുന്ന എളേറ്റിൽ എം.ജെ. എച്ച്.എസ്.എസിലാണ് കൂടുതൽ കുട്ടികളുള്ളത്. വടകരയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത് മേമുണ്ട എച്ച്.എസ്.എസി ലാണ്-881 പേർ. കോഴിക്കോട് വിദ്യാഭ്യാസജി
ല്ലയിൽ ഫറോക്ക് ഗവ. ഗണപത് വി.എച്ച്.എസ്. എസിലാണ് കൂടുതൽ കുട്ടികളുള്ളത്.835 പേരാ ണ് ഇവിടെ പരീക്ഷ എഴുതുന്നത്.

ഉച്ചയ്ക്ക് ശേഷമാണ് പരീക്ഷ. ഒരു ക്ലാസിൽ 16 വിദ്യാർഥികളാണ് പരീക്ഷയെഴുതുക. ഇരുന്നൂ റിലധികം പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും.പരീക്ഷ യ്ക്കുള്ള എല്ലാ  തയ്യാറെടുപ്പുകളും പൂർത്തിയായ തായി വിദ്യാഭ്യാസവകുപ്പ് അധികൃതർ അറിയിച്ചു.

ഈ വർഷത്തെ എസ്.എസ്.എൽ .സി,പ്ലസ് ടു പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും എളേറ്റിൽ ഓൺലൈനിന്റെ ഒരായിരം വിജയാശംസകൾ......

Previous Post Next Post
3/TECH/col-right