Trending

കരിഞ്ചോല ദുരന്തത്തില്‍ തകര്‍ന്ന റോഡിന്റെ പ്രവൃത്തി ആരംഭിച്ചു

താമരശ്ശേരി:കഴിഞ്ഞ വര്‍ഷമുണ്ടായ കരിഞ്ചോല ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കരിഞ്ചോല റോഡിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് കരാറെടുത്തിരിക്കു്ന്നത്. പ്രവൃത്തി  കഴിഞ്ഞ ആഴ്ചയില്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ നജീബ് കാന്തപുരം മുന്‍കൈയെടുത്താണ് ഫണ്ട് നേടിയെടുത്തത്. 





ഒന്നാം ഘട്ട പ്രവൃത്തികള്‍ക്കായി 50 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് അനുവദിച്ചത്. ദുരന്തത്തില്‍ തകര്‍ന്ന കരിഞ്ചോല റോഡിന്റെ പുനര്‍നിര്‍മ്മാണത്തിനായി പണം അനുവദിക്കുമെന്ന് നജീബ് കാന്തപുരം നാട്ടുകാര്‍ക്ക് നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. 


ദുരന്തത്തെതുടര്‍ന്ന് കരിഞ്ചോല നിന്നും എട്ടേക്രയിലേക്കുള്ള റോഡ് പൂര്‍ണ്ണമായും ഒലിച്ചു പോവുകയും ആറടിയോളം താഴ്ന്നു പോവുകയും ചെയ്തിരുന്നു.  വലിയ കുഴിമലമുകളില്‍നിന്നുള്ള പാറ നേരത്തെ റോഡുണ്ടായിരുന്ന സ്ഥലത്ത്  കുന്നുകൂടിയിരുന്നു.

 
റോഡിന്റെ പ്രവൃത്തി വിലയിരുത്തുന്നതിനായി ജില്ലാ പഞ്ചായത്തംഗം നജീബ് കാന്തപുരം സ്ഥലം സന്ദര്‍ശിച്ചു. വാര്‍ഡ് മെമ്പര്‍ കെ.വി. അബ്ദുല്‍ അസീസ്, പഞ്ചായത്ത് മുസ്‌ലിം ലീഗ് ജന. സെക്രട്ടറി എ.ടി. ഹാരിസ്, പി.സി. സെയ്തൂട്ടി ഹാജി, സുബൈര്‍ വെഴുപ്പൂര്‍, ഷംസീര്‍ കക്കാട്ടുമ്മല്‍, ഗ്രാമ പഞ്ചായത്ത് ഓവര്‍സിയര്‍മാരായ മന്‍സൂര്‍, അഞ്ജലി, ഊരാളുങ്കല്‍ സൊസൈറ്റി എഞ്ചനിനീയര്‍ അഭിലാഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
 
Previous Post Next Post
3/TECH/col-right