വഴിക്കടവ്  : സംസ്ഥാനത്ത്  കനത്ത ചൂട്  അനുഭവപ്പെടുന്ന സാഹചര്യത്തിൽ  സഹജീവി സ്നേഹത്തിന്റെ സന്ദേശം നൽകികൊണ്ട് വഴിക്കടവ്  യൂണിറ്റ്  എം.എസ്‌.എഫ് കമ്മിറ്റി പറവകൾക്കൊരു നീർക്കുടം പരിപാടിയുടെ ഉദ്ഘാടനം കിഴക്കോത് പഞ്ചായത്ത്‌ ജോയിന്റ് സെക്രട്ടറി ഷാഫി ഒഴലക്കുന്ന് ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ്‌ മിൻഹാജ് പിവി അധ്യക്ഷത വഹിച്ച പരിപാടിയിൽ  യൂണിറ്റ് സെക്രട്ടറി മുഹമ്മദ്‌ ഇർഷാദ് പിവി സ്വാഗതവും ട്രെഷറർ ദാനി ഗഫൂർ നന്ദിയും പറഞ്ഞു. പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി റിയാസ് കെ,അൻസിൽ തുടങ്ങിയവർ സംബന്ധിച്ചു.