കാറ് തട്ടി റോഡിൽ വീണ ബൈക്ക് യാത്രക്കാരന്റെ മേൽ ബസ്സ് കയറി. ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 10 March 2019

കാറ് തട്ടി റോഡിൽ വീണ ബൈക്ക് യാത്രക്കാരന്റെ മേൽ ബസ്സ് കയറി. ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

താമരശ്ശേരി: പുതപ്പാടി - മലപുറം  പാലത്തിന് സമീപമാണ് അപകടം.KL 58 S 1925 നമ്പർ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. കാറിടിച്ച് തെറിച്ച് വീണ  ബൈക്ക് യാത്രക്കാരൻ  വയനാട് ഭാഗത്ത് നിന്നും വരികയായിരുന്ന KSRTC ബസ്സിന് അടിയിൽ പെടുകയായിരുന്നു.ഉടനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നിട് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
 

പുതുപ്പാടി - മലപുറത്തുണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ട കൊടുവളളി  പെരിയാംതോട്പറമ്പത്ത്കാവ് പുതുക്കുടി സുലൈമാന്റെ മകൻ നിസാർ ഗൾഫിൽ നിന്നും വന്നിട്ട് പത്ത് ദിവസം മാത്രമേയായിട്ടുള്ളൂ.ഒന്നര വയസ്സുള്ള മകൾ ഉണ്ട്.

മയ്യിത്ത് നിസ്കാരം ഇന്ന് (10-03-2019) വൈകുന്നേരം 6 മണിക്ക് പറമ്പത്തുകാവ് ജുമാ മസ്ജിദിൽ.

No comments:

Post a Comment

Post Bottom Ad

Nature