കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 10 March 2019

കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു

കൊടുവള്ളി: കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു. മാനിപുരം എയുപി സ്‌കൂള്‍ വിദ്യാര്‍ഥിയായ മാനിപുരം കാവില്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ഇഷാന്‍ (8) ആണ് മരിച്ചത്. 


കൂട്ടുകാരുമൊത്ത് മാനിപുരം പുഴയില്‍ കുളിക്കുന്നതിനിടെ ശനിയാഴ്ച്ച ഉച്ചക്ക് 3 മണിയോടെയാണ് സംഭവം. കുളിക്കുന്നത്തിനിടയില്‍ മുങ്ങിപോവുകയായിരുന്നു.

ഒപ്പമുള്ള കൂട്ടുകാര്‍ പറഞ്ഞതനുസരിച്ച് കുളിക്കാനെത്തിയ അന്യസംസ്ഥാന തൊഴിലാളികളാണ് കുട്ടിയെ പുറത്തെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


മാനിപുരം ഡിവിഷന്‍ കൗണ്‍സിലര്‍ സുബൈദയുടെ അനുജത്തി സെറീനയാണ് ഇഷാന്റെ മാതാവ്. സഹോദരി: ഇഷ മുഹമ്മദ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.


മയ്യിത്ത് നിസ്‌കാരം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാനിപുരം ജുമാ മസ്ജിദില്‍.

No comments:

Post a Comment

Post Bottom Ad

Nature