Trending

വർണ വസന്തം നിറഞ്ഞ് ഹസനിയയിലെ ചിത്രരചനാ ക്യാമ്പ്

നരിക്കുനി: ഒരു പൂവിൽ നൂറു പൂക്കൾ വിടരുമെന്ന് കവിവാക്യം.ഒരു നൂറു പൂക്കൾ വിരിഞ്ഞതോടെ നിറഞ്ഞത് വർണ്ണ വസന്തം.കുട്ടികളുടെ ഭാവന ചിറകു വിടർത്തിയപ്പോൾ പൂമ്പാറ്റയും പൂന്തോട്ടവും കർഷകരും പാടവും മഴയുമെല്ലാം കടലാസിൽ വിരിഞ്ഞു. 


മുട്ടാഞ്ചേരി ഹസനിയ എയുപി സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചിത്രരചനാ ക്യാമ്പ് കുട്ടികളുടെ കലാവൈഭവം പ്രകടമാക്കുന്നതായിരുന്നു. മടവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഇ. മഞ്ജുള ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.

സ്കൂൾ പി.ടി.എ പ്രസിഡന്റ് എ.പി യൂസുഫലി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.  ചോലക്കര മുഹമ്മദ് മാസ്റ്റർ, പി സി.സഹീർ , പി.വിപിൻ, കെ.ആദർശ് തുടങ്ങിയവർ സംസാരിച്ചു.   സി എം ജമീല ടീച്ചർ സ്വാഗതവും ആർ.എസ് ഹൈഫ ടീച്ചർ നന്ദിയും പറഞ്ഞു.

ചക്കാലക്കൽ ഹൈസ്ക്കൂളിലെ മുൻ ചിത്രകലാ അധ്യാപകൻ രവീന്ദ്രൻ മാസ്റ്റർ ക്ലാസ്സുകൾക്ക് നേതൃത്യം നൽകി. 



Previous Post Next Post
3/TECH/col-right