Trending

നീന്തൽ പരിശീലനം

മടവൂർ:മടവൂർ എ യു പി സ്കൂളിലെ വിദ്യാർത്ഥികളെ നീന്തൽ വിധഗ്ദരാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച നീന്തൽ പരിശീലനം
CM മഖാം പള്ളിത്താഴം പൊതു കുളത്തിൽ വെച്ച് പി.ടി.എ പ്രസിഡന്റ് ടി.കെ അബൂബക്കർ മാസ്റ്ററുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെംബർ എം.എ ഗഫൂർ മാസ്റ്റർ  ഉദ്ഘാടനം ചെയ്തു. 



ചടങ്ങിൽ മടവൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.സി റിയാസ് ഖാൻ, എട്ടാം വാർഡ് മെംബർ എ.പി നസ്തർ എന്നിവർ മുഖ്യാതിഥികളായിരുന്നു.

ആദ്യ ഘട്ടത്തിൽ സ്കൂളിലെ നൂറോളം വരുന്ന സ്കൗട്ട് - ഗൈഡ് അംഗങ്ങളെ നീന്തൽ പരിശീലിപ്പിച്ചു. അഹ് മദ് ഷബീർ, വി ഷക്കീല ടീച്ചർ,എ പി വിജയകുമാർ, എം മുഹമ്മദലി ,റിയാസ്, റഈസ് എന്നിവർ സംസാരിച്ചു. 


സ്കൂൾ ഹെഡ്മാസ്റ്റർ എം അബ്ദുൽ അസീസ് മാസ്റ്റർ സ്വാഗതവും കെ മുഹമ്മദ് ഫാറൂഖ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right