രാംപൊയിലിലെ ചെങ്കൽ ഖനനം, ജനം ആശങ്കയിൽ:യൂത്ത്‌‌ ലീഗ്‌ പ്രക്ഷോഭത്തിലേക്ക്‌ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 5 March 2019

രാംപൊയിലിലെ ചെങ്കൽ ഖനനം, ജനം ആശങ്കയിൽ:യൂത്ത്‌‌ ലീഗ്‌ പ്രക്ഷോഭത്തിലേക്ക്‌

മടവൂർ:  മടവൂർ പഞ്ചായത്തിലെ രാംപൊയിൽ പ്രദേശത്ത്‌ ബൈത്തുൽ ഇസ്സ മാനേജ്മന്റിന്റെ ഉടമസ്ഥതയിൽ സ്ഥിതി ചെയ്യുന്ന മലയിൽ നടക്കുന്ന ചെങ്കൽ ഖനനത്തിനെതിരെ മടവൂർ പഞ്ചായത്ത്‌ യൂത്ത്‌ ലീഗ് പ്രക്ഷോഭത്തിലേക്ക്‌.‌   നിരന്തരമായി നടക്കുന്ന ഖനനം മൂലം പ്രദേശവാസികൾ ഭീതിയിലാണു.

അധികാരികളുടെ ഒത്താശയോടെ കോടതിയെ തെറ്റിദ്ധരിപ്പിച്ച്‌ മൂന്ന് മീറ്റർ താഴ്ത്താനാണു അനുമതി ലഭിച്ചത്‌.എന്നാൽ അഞ്ച്‌ മീറ്ററിലധികം ഇപ്പോൾ തന്നെ താഴ്ത്തിയിട്ടുണ്ടെന്ന് നാട്ടുകാർ ജില്ലാ കളക്ടർ,സബ്‌ കളക്ടർ,ജിയോളജി,ആർ.ഡി.ഒ,തഹസിൽദാർ, വില്ലേജ്‌ ഓഫീസർ തുടങ്ങിയവർക്കെല്ലാം പരാതി നൽകിയിരുന്നു.


എന്നാൽ വിഷയത്തിൽ ഇടപെടാനോ സ്ഥലം പരിശോധിക്കാനോ അധികൃതർ തയ്യാറായിട്ടില്ല.മല കയറാനാവില്ല എന്നാണു വില്ലേജ്‌ ഓഫീസർ നാട്ടുകാരായ പ്രതിനിധി സംഘത്തോട്‌ പറഞ്ഞത്‌.ജില്ലയിൽ അടുത്തിടെയുണ്ടായ കരിഞ്ചോല ഉൾപ്പെടെയുള്ള പ്രകൃതി ദുരന്ത പ്രദേശങ്ങൾ രാംപൊയിലിൽ നിന്നും ഏറെ അകലെയല്ല.ഇത്‌ മൂലം ഭീതിയോടെയാണു ഇവിടുത്തെ ജന ജീവിതം.
 

ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഖനനത്തിരെയുള്ള ജനകീയ പ്രക്ഷോഭത്തിനു പഞ്ചായത്ത്‌ യൂത്ത്‌ ലീഗ്‌ കമ്മറ്റി നേതൃത്വം നൽകും.വില്ലേജ്‌ ഓഫീസ്‌ ധർണ്ണയോടെ സമരപരിപാടികൾക്ക്‌ തുടക്കമാകും.ആശങ്കകൾ പരിഹരിക്കാതെ ഖനനവുമായി മുന്നോട്ട്‌ പോയാൽ കൂടുതൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക്‌ നേതൃത്വം നൽകാനും യൂത്ത്‌ ലീഗ്‌ തീരുമാനിച്ചു.

പ്രസിഡണ്ട്‌ റാഫി ചെരച്ചോറ അധ്യക്ഷത വഹിച്ചു.
വി.സി.റിയാസ്ഖാൻ,ഒ.കെ.ഇസ്മായീൽ,ഷറഫു രാംപൊയിൽ,അസ്‌ഹറുദ്ധീൻ.പി,നൗഫൽ പുല്ലാളൂർ,അൻവർ ചക്കാലക്കൽ,ജിർഷാദ്‌.ഇ,അബ്ദുൽ ഹസീബ്‌.എം,യഹ്‌യ എടത്തിൽ,റഷീദ്‌ എരവന്നൂർ,അഡ്വ.ജാസിം.കെ.ടി,അനീസ്‌ മടവൂർ,അബ്ദുറഹിമാൻ മുക്ക്‌,ആശിഖ്‌ ആരാമ്പ്രം തുടങ്ങിയവർ സംസാരിച്ചു.


ജന.സെക്രട്ടറി എ.പി യൂസുഫലി സ്വാഗതവും ട്രഷറർ മുനീർ പുതുക്കുടി നന്ദിയും പറഞ്ഞു.


No comments:

Post a Comment

Post Bottom Ad

Nature