പൂനൂർ:പൂനൂർ എ എം എൽ പി സ്കൂളിന്റെ 81 ആം  വർഷികോത്സവം കുരുന്നുകളുടെ കലാപ്രകടനങ്ങൾ കൊണ്ടും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസരംഗത്തെ പ്രമുഖർ നാട്ടുകാർ രക്ഷിതാക്കൾ എന്നിവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

സാംസ്കാരിക സദസ്സ്  ബഹു;കാരാട്ട് റസാഖ് MLA ഉദ്ഘാടനം ചെയ്തു.ഷാഫി സഖറിയ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ നവാസ് പൂനൂർ (സുപ്രഭാതം എഡിറ്റർ) മുഖ്യ അഥിതിയായിരുന്നു.


സാഹിത്യ കാരൻ പൂനൂർ കെ കരുണാകരൻ,പി പി അബ്‌ദുൽ ഗഫൂർ, അഷ്റഫ് കെ പി,ഉമ്മർ ഹാജി,മുഹമ്മദ് പി കെ സി,മുഹമ്മദ് കെ ടി,അബ്‌ദുൽ ഗഫൂർ എം കെ,ആയിഷ ടീച്ചർ,ഫസലുറഹ്മാൻ വി കെ, ഇക്ബാൽ പൂക്കോട് എന്നിവർ സംബന്ധിച്ചു.

പ്രധാന അധ്യാപകൻ അബ്ദുൽ അസീസ് മാസ്റ്റർ സ്വാഗതവും ഹക്കീം മാസ്റ്റർ നന്ദിയും പറഞ്ഞു.