കട്ടിപ്പാറ: കഴിഞ്ഞ വർഷം കരിഞ്ചോലയിൽ  ഉണ്ടായ ഉരുൾപൊട്ടൽ  ദുരന്തത്തിൽ എല്ലാം  തകർന്നു പോയ വീട്ടുകാരന് സഹൃദയരുടെ മഹാ മനസ്ക്കയാൽ സമസ്ത നിർമിച്ചു നൽകുന്ന വീടിന്റെ സമർപ്പണം വെള്ളി(08/03/2019) വൈകുന്നേരം 4 മണിക്ക് VOT കരുമ്പിലോട്ടുകുണ്ടയിൽ  ബഹു:സമസ്ത പ്രസിഡന്റ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിക്കും.

ദുരന്തം നടന്നു ഒരു വർഷം തികയും മുൻപ് ആണ് സമർപ്പണത്തിനായ് വീട് നിർമ്മാണം പൂർത്തിയാക്കിയെന്നത് ഏറെ ചാരിതാർഥ്യം നൽകുന്ന കാര്യമാണ്. സമസ്ത പ്രസിഡന്റ്‌ സയ്യിദ് മുഹമ്മദ്‌ ജിഫ്‌രി മുത്തു കോയ തങ്ങൾ അടക്കം മുഴുവൻ നേതാക്കളും ദുരന്ത സമയത്ത് സ്ഥലം സന്ദർശിക്കുകയും ആശ്വാസം നൽകുകയും ചെയ്തിരുന്നു.


സയ്യിദ് മുഹമ്മദ്‌ കോയ ജമലുല്ലൈലി,വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാർ, എ വി അബ്ദുറഹ്മാൻ മുസ്‌ലിയാർ തുടങ്ങി മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.