കൊടുവള്ളി നഗരസഭ സമ്പൂർണ്ണ ഭവന നിർമ്മാണ പദ്ധതി:125 വീടുകളുടെ താക്കോൽദാനം നിർവ്വഹിച്ചു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 5 March 2019

കൊടുവള്ളി നഗരസഭ സമ്പൂർണ്ണ ഭവന നിർമ്മാണ പദ്ധതി:125 വീടുകളുടെ താക്കോൽദാനം നിർവ്വഹിച്ചു

കൊടുവള്ളി : കൊടുവള്ളി നഗരസഭ നടപ്പാക്കുന്ന സമ്പൂർണ ഭവന നിർമാണ പദ്ധതി (PMAY) പ്രകാരം നിർമാണം പൂർത്തീകരിച്ച 125 വീടുകളുടെ താക്കോൽദാനം  പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവ് അഷ്റഫ് താമരശ്ശേരി നിർവ്വഹിച്ചു.789 പേർക്കാണ് കൊടുവള്ളി നഗരസഭയിൽ വീട് നിർമ്മാണം നടത്തികൊണ്ടിരിക്കുന്നത് .അതോടനബദ്ധിച്ച് നാലാമത്തേ ഗഡു വിതരണം, അഞ്ചാമത്തെ DPR. ഒന്നാം ഗഡു വിതരണം ,SC വിദ്യാർത്ഥികൾക്കുള്ള ലാപ്പ്ടോപ്പ് വിതരണം ,SC കുടുബങ്ങൾക്കുള്ള കുടിവെള്ള ടാങ്ക് വിതരണം , അയ്യങ്കാളി തൊഴിലുറപ്പ് കാർഡ് വിതരണം എന്നിവയും നടന്നു .

ആഘോഷ പൂർണമായ പരിപാടി ഉൽഘാടനം കൊടുവള്ളി മുനിസിപ്പൽ ചെയർപേഴ്സൺ ഷരിഫാ കണ്ണാടിപ്പൊയിൽ നിർവ്വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ Ap. മജിദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. 

സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ ഹാജറ ബീവി, കെ.ബാബു ,വി .സി .നൂർ ജഹാജൻ, ബിന്ദു അനിൽകുമാർ ,മുനിസിപ്പൽ കൗൺസിലർമാർ, ആസൂത്രണ ബോഡ് വൈസ് ചെയർമാൻ പി സി .അഹമദ് ഹാജി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൻമാർ മുതലായവർ പ്രസംഗിച്ചു.

No comments:

Post a Comment

Post Bottom Ad

Nature