മടവൂരിന്റെ വിദ്യാഭ്യാസ-സാംസ്കാരിക സാമൂഹിക രംഗങ്ങളിലെ മുന്നേറ്റത്തിന് നേതൃത്വം നൽകുന്ന മടവൂർ എ യു പി സ്കൂളിന്റെ വാർഷികാഘോഷത്തിന്  പ്രൗഡമായ സമാപനം. 95 >o വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം കോഴിക്കോട് അസി. കലക്ടർ കെ.എസ്.അഞ്ജു l AS ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ടി.കെ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ദീർഘകാലത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന പി.അബ്ദുൽ നാസർ, കെ.സുധാകരൻ എന്നിവർക്ക്  ഉപഹാരം സമർപ്പിച്ചു.


മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമായ യു കെ കുമാരൻ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന പോലീസ് മെഡൽ നേടിയ കെ സി ഉദയകുമാർ, ഇ സുരേഷ് കുമാർ എന്നീ പൂർവ്വ വിദ്യാർത്ഥികളെ  ജില്ലാ അസി. കലക്ടർ ആദരിച്ചു .ജില്ലാ പഞ്ചായത്ത് മെമ്പർ വി ഷക്കീല ടീച്ചർ വാർഡ് മെമ്പർമാരായ വി സി ഹമീദ് മാസ്റ്റർ വിസി റിയാസ് ഖാൻ ,സാബിറ മൊടയാനി ,എ പി നസ്തർ എന്നിവർ സംസാരിച്ചു.സലീം മടവൂർ,  മുഹമ്മദ് ബഷീർ എന്നിവർ ആശംസകൾ  അർപ്പിച്ചു.

ഇൻസ് പെയർ അവാർഡ് നേടിയ അഫീദ് കെ ബഷീർ, മുഹമ്മദ് മിദ് ലാജ്, നൂമാത് സ് നേടിയ നൗഷിൻ റഹ് മാൻ എന്നീ വിദ്യാർത്ഥികൾക്ക് അവാർഡുകൾ നൽകി. 500 ഓളം സ്കൂൾ വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാ പരിപാടികളും നടന്നു.

സ്കൂൾ ഹെഡ്മാസ്റ്റർ എം അബ്ദുൽ അസീസ് മാസ്റ്റർ സ്വാഗതവും എ പി വിജയകുമാർ നന്ദിയും പറഞ്ഞു.