സംസ്ഥാന ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 3 March 2019

സംസ്ഥാന ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി.

കോഴിക്കോട് : പതിനേഴാമത് സംസ്ഥാന ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിന് താമരശ്ശേരിയിൽ തുടക്കമായി. ആൺ കുട്ടികളുടെ  മത്സരങ്ങൾ ഈങ്ങാപ്പുഴ എം.ജി.എം.എച്ച്.എസ് സ്കൂളിലും,പെൺകുട്ടികളുടെ മത്സരങ്ങൾ കോരങ്ങാട് ജി.വി.എച്ച്.എസ് ഗ്രൗണ്ടിലുമായാണ് ചാമ്പ്യൻഷിപ്പ് അരങ്ങേറുന്നത്. 


ചാമ്പ്യൻഷിപ്പിന്റെ ഔപചാരിക ഉദ്ഘാടനം സ്വാഗത സംഘം ചെയർമാൻ എ.ഡി മുസ്തഫയുടെ അദ്ധ്യക്ഷതയിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒ.രാജഗോപാൽ  നിർവഹിച്ചു.

ചടങ്ങിൽ ജില്ലാ സപോർട്സ് കൗൺസിൽ വൈസ് പ്രസിഡൻറ് ഡോ: റോയ് ജോൺ, സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പർ ടി.എം അബ്ദു റഹ് മാൻ, സുൽഫിക്കർ കാരാടി, കെ.എം ഷാഹുൽ ഹമീദ്, ടി.എസ് അരുൺ, പി.എം എഡ്വേർഡ്, എ.കെ മുഹമ്മദ് അഷ്റഫ്,പി. ഷഫീഖ്, അഡ്വക്കറ്റ് ഷമീർ കുന്ദമംഗലം,പി.ടി അബ്ദുൽ അസീസ്, ഇർഷാദ് പ്രാവിൽ, ഷിജോ സ്കറിയ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 

ജില്ലാ സ്പോർട്സ് കൗൺസിൽ എക്സ്ക്യുട്ടീവ് അംഗം കെ.എം ജോസഫ് സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി അനീസ് മടവൂർ നന്ദിയും പറഞ്ഞു. 
ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, കണ്ണൂർ എന്നീ ജില്ലാ ടീമുകളും പെൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം, പാലക്കാട്,കൊല്ലം, മലപ്പുറം എന്നീ ജില്ലാ ടീമുകളും സെമി ഫൈനലിൽ പ്രവേശിച്ചു.

സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ നാളെ (ഞായർ) നടക്കും.

No comments:

Post a Comment

Post Bottom Ad

Nature