മുട്ടാഞ്ചേരി: ഹസനിയ ഏയു പി സ്കൂളിലെ ആറാംതരം വിദ്യാർത്ഥിനിയായ മാളവികക്ക് ഗൃഹപ്രവേശനദിനത്തിൽ സ്നേഹലൈബ്രറി സജ്ജീകരിച്ച് നൽകി അധ്യാപകർ മാതൃകയായി.


നൂറ്റാണ്ടുകൾക്ക് മുമ്പ് വിദ്യാഭ്യാസ പരമായി പിന്നോക്കം നിന്നിരുന്ന ഒരു ഗ്രാമത്തിനാകെ അറിവിന്റെ വെള്ളിവെളിച്ചം വിതറി തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന ഹസനിയയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഹോം ലൈബ്രറിപദ്ധതിയാണ് മാളവികയുടെ വീട്ടിൽ സജ്ജമാക്കിയത്.

പരിപാടിഗൃഹപ്രവേശന ദിനത്തിലായതു കൊണ്ട് മാളവികക്കും വീട്ടുകാർക്കും ഏറെ സന്തോഷമുളവാക്കുന്നതായിരുന്നു. മടവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ അബുംജം ഉൽഘാടനം നിർവ്വഹിച്ച ചടങ്ങിൽ പി ടി എ പ്രസിഡണ്ട് എ പി യൂസഫലി ആധ്യക്ഷം വഹിച്ചു.

യോഗത്തിൽ മാനേജ്മെൻറ്റ് ജനറൽ സെക്രട്ടറി യു.ഷറഫുദ്ധീൻ മാസ്റ്റർ ,പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡണ്ട് രഘു അരീക്കൽ, സ്റ്റാഫ് സിക്രട്ടറി പി.വിപിൻമാസ്റ്റർ, സീനത്ത് അരങ്കിൽ, വി കെ ഹസ്സൻകോയ മാസ്റ്റർ, ഷംന ടീച്ചർ, റസീന ടീച്ചർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

സ്വാഗതം HM ചോലക്കര മുഹമ്മദ് മസ്റ്ററും നന്ദി കോർഡിനേറ്റർ NP ജയ ഫർ മാസ്റ്ററും പറഞ്ഞു.