കേള്‍വിക്കുറവ് അനുഭവിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 3 March 2019

കേള്‍വിക്കുറവ് അനുഭവിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്

ഇന്ന് മാര്‍ച്ച്‌ മൂന്ന്:ലോക കേള്‍വി ദിനമാണ്. ലോകത്ത് കേള്‍വി ശക്തി കുറയുന്നതിന് ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സുരക്ഷിതമല്ലാത്ത ശ്രവണരീതികള്‍ തടയാന്‍ ഓരോരുത്തരും സ്വയം പരിശോധന നടത്തണമെന്ന് വിദഗ്ധര്‍ ആവശ്യപ്പെടുന്നു. അപകടകരമായ ശ്രവണരീതികളും കേള്‍വി കുറയാന്‍ കാരണമാകുന്നു. 

മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ കൂടുതലാളുകള്‍ക്കു കേള്‍വിക്കുറവുണ്ടാകുന്നുണ്ടെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് കണക്കിലെടുത്താണ് വിദഗ്ധരുടെ നിര്‍ദേശം.
''ചെവിയുടെ പുറംഭാഗത്ത് മാംസളമായ ഭാഗത്തിനു രണ്ട് പ്രധാനപ്പെട്ട ധര്‍മമാണുള്ളത്. ശബ്ദത്തെ കേന്ദ്രീകരിച്ചുനിര്‍ത്തുക, ആവശ്യമില്ലാത്ത ശബ്ദങ്ങളെ പ്രതിഫലിപ്പിക്കുക. ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്ബോള്‍ ഇതിനു തടസം നേരിടുന്നുണ്ട്. 

നമ്മള്‍ കരുതുന്നത് ശബ്ദം നന്നായി കേള്‍ക്കുന്നുണ്ടെന്നാണ്. എന്നാല്‍, ഇന്ന് ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവര്‍ നാളെ ശ്രവണസഹായി ഉപയോഗിക്കുന്നവരായി മാറാനുള്ള സാധ്യത വളരെക്കൂടുതലാണ്''- ഇഎന്‍ടി വിദഗ്ധന്‍ ഡോക്ടര്‍ സുദിപ്ത ചന്ദ്ര പറയുന്നു.

സുരക്ഷിതമായി ഇയര്‍ഫോണ്‍ ഉപയോഗിക്കാനുള്ള സമയം കൃത്യമായി നിര്‍വചിക്കുന്നതിന് ഇതുവരെയും പ്രത്യേക പഠനങ്ങളൊന്നും നടന്നിട്ടില്ല. പക്ഷേ, 85 ഡെസിബലിനു താഴെ ശബ്ദം പുറപ്പെടുവിക്കുന്ന ഹെഡ്‌ഫോണുകളും സ്പീക്കറുകളും പ്രശ്‌നക്കാരല്ലെന്നു കണ്ടെത്തിയിട്ടുണ്ട്.
'കേള്‍വിക്കുറവ് നേരത്തേ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ കേള്‍വി പൂര്‍ണമായും നഷ്ടമാകുന്നത് തടയാന്‍ കഴിയും. 

വികസിതരാജ്യങ്ങളില്‍ ജനിച്ചയുടനെ കുഞ്ഞുങ്ങള്‍ക്ക് കേള്‍വി പരിശോധന നടത്തുന്ന രീതി നിലവിലുണ്ടെങ്കിലും ഇന്ത്യയില്‍ ഇത് വളരെ പതുക്കെയാണ് നടപ്പാക്കുന്നത്'- ഇഎന്‍ടി വിദഗ്ധന്‍ ഡോക്ടര്‍ എംഎന്‍ ഭട്ടാചാര്യ വ്യക്തമാക്കി.

കുഞ്ഞ് ഗര്‍ഭപാത്രത്തിലിരിക്കുമ്ബോള്‍ തന്നെ ഒരുക്കങ്ങള്‍ തുടങ്ങണമെന്നും ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് അമ്മ വേണ്ട പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കണമെന്നുമാണ് അദ്ദേഹം പറയുന്നത്. നവജാതശിശുക്കളുടെ കേള്‍വിശക്തിയെ ബാധിക്കുന്ന മെനിഞ്ചൈറ്റിസ്, അഞ്ചാംപനി തുടങ്ങിയ പിടിപെടാതെ സൂക്ഷിക്കണമെന്നും അദ്ദേഹം ഡോക്ടര്‍ ഭട്ടാചാര്യ മുന്നറിയിപ്പ് നല്‍കി.

ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം 2018ല്‍ 46.6 കോടി ആളുകളാണ് കേള്‍വിക്കുറവ് അനുഭവിക്കുന്നത്. 2030 ആകുമ്ബോഴേക്കും ഇത് 63 കോടിയിലെത്തും. ഏകദേശം 110 കോടി യുവാക്കളാണ് സുരക്ഷിതമല്ലാത്ത ശ്രവണരീതി പിന്തുടരുന്നതിലൂടെ കേള്‍വി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നത്.

No comments:

Post a Comment

Post Bottom Ad

Nature