Trending

ദുബായ്- കോഴിക്കോട് എമിറേറ്റ്സ് സർവീസ് ഉടനെ ഉണ്ടാകും

കരിപ്പൂർ:എമിറേറ്റ്സ് എയർ ലൈൻസ് സാങ്കേതിക വിദഗ്ധർ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരിശോധനക്കെത്തി.


എമിറേറ്റ്സ് എയറിനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡണ്ട്: ശ്രീ: മോഹൻ ശർമ്മ, സീനിയർ ഫ്ലൈറ്റ് ഓപ്പറേഷൻ എഞ്ചിനീയർ ശ്രീ: മന്ദാർ വേലാങ്കർ, സിവിൽ ഏവിയേഷൻ ലയിസൻ മാനേജർ, മുനവ്വർ ഹാഷിക്, എഞ്ചിനീയർ ശമീർ കാലടി, എക്കൌണ്ട്സ് മാനേജർ രവികേഷ് എന്നിവരാണ് എത്തിയത്.


എയർപ്പോർട്ട് അതോറിറ്റിയെ പ്രതിനിധാനം ചെയ്ത് ശ്രീനിവാസ റാവു, മുഹമ്മദ് ശാഹിദ്, ഒ വി. മാർക്സിസ് എന്നിവരും പങ്കെടുത്തു.

മലബാർ ഡവലപ്പ്മെന്റ് ഫോറം പ്രസിഡണ്ട്: കെ.എം.ബഷീറിന്റെ നേതൃത്വത്തിൽ എം.ഡി.എഫ് നി ർവ്വാഹക സമിതി അംഗങ്ങളായ കെ.സി.അബ്ദുറഹിമാൻ, ഇസ് മായിൽ പുനത്തിൽ, മുഹമ്മദ് ഹസ്സൻ എന്നിവർ പങ്കെടുത്തു
Previous Post Next Post
3/TECH/col-right