മടവൂർ എ യു പി സ്കൂൾ വാർഷികത്തിന് വർണാഭമായ തുടക്കം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 1 March 2019

മടവൂർ എ യു പി സ്കൂൾ വാർഷികത്തിന് വർണാഭമായ തുടക്കം

മടവൂർ: ഒരു പ്രദേശത്തിന്റെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ പങ്ക് വഹിക്കുന്ന മടവൂർ എ യു പി സ്കൂളിന്റെ 95 ാം വാർഷികം മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി വി പങ്കജാക്ഷൻ ഉദ്ഘാടനം നിർവ്വഹിച്ചു.


സ്കൂൾ ഹെഡ്മാസ്റ്റർ എം അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. കൊടുവളളി വിദ്യാഭ്യാസ ഒഫീസർ എം മുരളി കൃഷണൻ  മുഖ്യ പ്രഭാഷണം നടത്തി.

ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ സിന്ധുമോഹൻ മുഖ്യാതിഥിയായിരുന്നു.വിവിധ മത്സര പരീക്ഷയിൽ വിജയിച്ചവർക്കുള്ള സ്കൂൾ എക്സലൻസി അവാർഡ് പി 
ടി എ പ്രസിഡന്റ് ടി കെ അബൂബക്കർ മാസ്റ്റർ നൽകി നിർവ്വഹിച്ചു.

പ്രീ പ്രൈമറി മുതലുള്ള 500 കുട്ടികളുടെ വിസ്മയകരമായ കലാപ്രകടനങ്ങളും രണ്ട് ദിവസങ്ങളിലായി അരങ്ങേറുകയാണ്.വാർഡ് മെമ്പർമാരായ മഞ്ജുള ,മാനേജ്മെന്റ് പ്രതിനിധി വി പി അബ്ദുൽ കരീം, എസ് എസ് ജി ചെയർമാൻ അഹ് മദ് ശബീർ ,എം പി ടി എ പ്രസിഡന്റ് മുനീറ എം, രാജി കെ ആർ ,അജിതകുമാരി ,സ്കൂൾ ലീഡർ ഐ ഷാഹിനു ആശംസകൾ നേർന്നു. 

സ്വാഗത സംഘം കൺവീനർ എം പി രാജേഷ് സ്വാഗതവും പി പി സയിദ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Post Bottom Ad

Nature