Trending

നെൽപ്പാടത്ത് പൊന്നുവിളയിച്ച് യുവകർഷകൻ

പന്നൂർ:കാർഷിക രംഗത്ത് പുതുതലമുറക്ക് മാതൃകയാവുകയാണ് പന്നൂരിലെ യുവകർഷകൻ കുനിയിൽ ഉമ്മർ . പല വ്യക്തികളിൽ നിന്നും പാട്ടത്തിനെടുത്ത ഭൂമിയിലാണ് ഉമ്മർ കൃഷി ചെയ്യുന്നത് . 


അഞ്ച് വർഷത്തിലധികമായി  നെല്ല് , കപ്പ , വാഴ , വിവിധയിനം പച്ചക്കറികൾ തുടങ്ങിയവ ഏക്കർ കണക്കിന് ഭൂമിയിൽ കൃഷി ചെയ്ത് വരുന്നു .
സാമൂഹിക രംഗത്ത് സജീവ സാന്നിദ്ധ്യമായ ഉമ്മർ പന്നൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ വൈസ് ചെയർമാൻ കൂടിയാണ് .

പന്നൂർ കണ്ണിപ്പൊയിൽ പാടത്ത് ഉമ്മർ ഒരേക്കറിലധികം ഭൂമിയിൽ കൃഷി ചെയ്ത   നെൽകൃഷി വിളവെടുപ്പ് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.സി ഉസ്സയിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു . കെ.ടി റഊഫ് അദ്ധ്യക്ഷത വഹിച്ചു . 

കിഴക്കോത്ത് കൃഷി ഓഫീസർ നസീർ , വി.കെ അബ്ദുറഹിമാൻ , പാട്ടത്തിൽ അബൂബക്കർ ഹാജി , കെ. അബ്ദുൽ ഖാദർ ഹാജി , വി. അബ്ദുല്ല മുസ്‌ലിയാർ , ഇയ്യക്കോത്ത് കൃഷ്ണൻ നായർ , എം.കെ ആലിക്കുട്ടി , പി.പി ഉസ്സയിൻ ഹാജി , ആഷിദ് അലി കെ.കെ , ഇഖ്ബാൽ പി , സൈനുദ്ധീൻ സി , ഫജ്നാസ് കെ , റാഷിദ് അമീൻ , സുബൈർ മലയിൽ , റിഷാദ് എൻ.കെ , ഷംസുദ്ധീൻ കെ.പി , റഷീദ് ടി.കെ , ഫവാസ് വെളുത്തേടത്ത് , അജ്മൽ എം.കെ സംബന്ധിച്ചു .

Previous Post Next Post
3/TECH/col-right