Trending

സംസ്ഥാന ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പ് - കോഴിക്കോട് ജില്ലാ ടീമുകളെ കെ സി അശ്വിനും പി.ലിൻഷയും നയിക്കും.

കോഴിക്കോട് : 17 മത് സംസ്ഥാന ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കോഴിക്കോട് ജില്ലാ ആൺകുട്ടികളുടെ ടീമിനെ മരുതോങ്കര സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിലെ കെ.സി അശ്വിനും പെൺകുട്ടികളുടെ ടീമിനെ എളേറ്റിൽ എം.ജെ ഹയർ സെക്കൻററി സ്കൂളിലെ പി.ലിൻഷയും നയിക്കും.


കോഴിക്കോട് ജില്ലാ ബേസ്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഈങ്ങാപ്പുഴ എം.ജി.എം.എച്ച്.എസ് സ്കൂളും കോരങ്ങാട് ജി.വി.എച്ച്.എസ് സ്കൂളുമാണ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്.

ആൺ കുട്ടികളുടെ മറ്റു ടീം അംഗങ്ങൾ : ബി.എസ് സിന്ദാർത്ഥ് (വൈസ് ക്യാപ്റ്റൻ), കെ.അബിൻദാസ്, രാഹുൽ രവി, വി.ആർ മുഹമ്മദ് അസ്‌ലം, അദ്നാൻ അബ്ദുൽ ഹമീദ്, കെ. റമീസ് ,വിഷ്ണു കെ ദിനേഷ്, കെ. ശ്യാംജിത്ത് , പി.ഷാറൂൺ ഷാജു ,പി.ബാസിം അലി, കെ.രജിൻ ലാൽ, എ.പി അഭിനന്ദ്, പി.ടി മുഹമ്മദ് വാസിം, പി.മുഹമ്മദ് റുഷൈദ്.

കോച്ച്‌:കെ.അക്ഷയ് , മാനേജർ: അനീസ് മടവൂർ.

പെൺകുട്ടികളുടെ മറ്റു ടീം അംഗങ്ങൾ: ഡി. കൃഷ്ണ നന്ദ (വൈസ് ക്യാപ്റ്റൻ) , ടി.നാസിന ഷെറിൻ, സി.വി നുസൈറ, സി.കെ ഐശ്വര്യ, കെ.കെ സ്നേഹ ശ്രീധരൻ, പി.സഫീദ, വി.പി നുബ ഫാത്തിമ, അമാന ഫാത്തിമ, എം.അമൃത, ടി.ടി.കെ സൂര്യനന്ദ, കെ.ടി മൃദുല ,ബി.നിരഞ്ജന, പി.ഹരിനന്ദ, എ.എസ് നിവേദിത, സിവാനി കൃഷ്ണ.

കോച്ച്: വിപുൽ, മാനേജർ: അമ്പിളി കണ്ണൂർ.

Previous Post Next Post
3/TECH/col-right