ചരിത്ര വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 1 February 2019

ചരിത്ര വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചുCMA( Cost and Management Accountant) ആവാനുള്ള ആദ്യ ഘട്ട കടമ്പകളിലൊന്നായ ICAI( Institue of Cost Accountants Of India) നടത്തുന്ന National level Exam ആയ CAT(Certified Accounting Technician) പരീക്ഷ വിജയിച്ച എളേറ്റിൽ എം ജെ ഹയർസെക്കണ്ടറി സ്കൂളിലെ 26 കൊമേഴ്സ്‌ വിദ്യാർത്ഥികളെ സ്റ്റാഫ്‌ കൗൺസിൽ അനുമോദിച്ചു.

ഹയർ സെക്കണ്ടറി പഠനത്തോടൊപ്പം ഈ യോഗ്യതയും കൂടെ നേടാൻ സാഹചര്യമൊരുക്കുന്ന കേരളത്തിലെ ചുരുക്കം ചില സ്കൂളുകളിൽ ഒന്നും കോഴിക്കോട്‌ ജില്ലയിലെ ഏക സ്കൂളും എം ജെ ആണെന്നതിൽ അഭിമാനിക്കുന്നതായി പ്രിൻസിപ്പൽ എം മുഹമ്മദലി സാർ അഭിപ്രായപ്പെട്ടു.

പരീക്ഷയിലെ വിജയം ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഉയർന്ന യോഗ്യതയിലേക്ക്‌ അവരെ നയിക്കുമെന്നതിനപ്പുറം നമ്മുടെ നാട്ടിൻ പുറത്തുള്ള സാധാരണക്കാരുടെ മക്കൾക്ക്‌ ഉന്നതങ്ങൾ വെട്ടിപ്പിടിക്കാനുള്ള ആത്മവിശ്വാസം ഉണ്ടാക്കിയെടുകാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വിദ്യാർത്ഥികളെ വലിയ സ്വപ്നങ്ങൾ കാണാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കൊമേഴ്സ്‌ വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന CA/CMA Academy യിൽ കഴിഞ്ഞ ഒരു വർഷത്തെ തീവ്ര പരിശീലനത്തിനൊ ടുവിലാണു വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത്‌.

No comments:

Post a Comment

Post Bottom Ad

Nature