Trending

തിരിച്ചടിച്ച് ഇന്ത്യ;മുന്നൂറോളം പേർ കൊല്ലപ്പെട്ട.

ബാലാകോട്ട്: പാക് അധീനകശ്മീരിലല്ല പാകിസ്ഥാനിൽത്തന്നെയാണ് ഇന്ത്യ ആക്രമണം നടത്തിയതെന്ന് വ്യക്തമായി. പാകിസ്ഥാനിലെ ഖൈബർ പഖ്‍തുൻഖ്‍വാ പ്രവിശ്യയിലെ ബാലാകോട്ടിലും തൊട്ടടുത്തുള്ള മേഖലകളിലും ആണ് ആക്രമണം നടന്നത്.

മുന്നൂറോളം പേർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
ബാലാകോട്ടിലുള്ള ജയ്ഷെ മുഹമ്മദിന്‍റെ ആസ്ഥാനമാണ് ഇന്ത്യ ആക്രമിച്ച് തകർത്തിരിക്കുന്നത്.

കാർഗിൽ യുദ്ധകാലത്ത് പോലും പാകിസ്ഥാന്‍റെ ഇത്രയും അകത്തേയ്ക്ക് ആക്രമണം നടത്താൻ ഇന്ത്യൻ സർക്കാർ അനുവാദം നൽകിയിരുന്നില്ല. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി പാകിസ്ഥാന്‍റെ ഉള്ളിലേക്ക് ചെന്നാണ് ആക്രമണം നടത്തിയിരിക്കുന്നത്.



ചകൗട്ടി, മുസഫറാബാദ്, ബാലാകോട്ട് എന്നിവിടങ്ങളിലെ ജയ്ഷെ ക്യാംപുകളുടെ ജിയോഗ്രഫിക്കൽ കോർഡിനേറ്റുകൾ കൃത്യമായി കണ്ടെത്തിയാണ് ആക്രമണം നടത്തിയത്.

മുസഫറാബാദ് മേഖലയിൽ ആക്രമണം നടന്നതായി പാക് സൈന്യവും സ്ഥിരീകരിക്കുന്നു. പാക് മേജർ ജനറൽ ആസിഫ് ഗഫൂർ ആണ് ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്.

എന്നാൽ നാശനഷ്ടങ്ങളോ മരണമോ ഇല്ലെന്നാണ് പാകിസ്ഥാൻ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. എന്നാൽ ജയ്ഷെ ക്യാംപിലെ തീവ്രവാദികൾ കൊല്ലപ്പെട്ടു എന്ന് തന്നെ വ്യക്തമാക്കുന്ന അനൗദ്യോഗിക റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. എന്നാൽ എത്ര പേർ മരിച്ചു എന്നതുൾപ്പടെയുള്ള വിവരങ്ങൾ ഇനിയും പുറത്തു വരേണ്ടതുണ്ട്.

അതിർത്തി കനത്ത ജാഗ്രതയിൽ; പാകിസ്ഥാന്‍റെ ഭാഗത്ത് നിന്ന് തുടർച്ചയായ വെടിവെപ്പ്, ഇന്ത്യ തിരിച്ചടിക്കുന്നു


india strikes back to pakisthan, and continues firing from the side of pakisthan

ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിന് പാകിസ്ഥാനിലേക്ക് ഇന്ത്യ നടത്തിയ തിരിച്ചടിയെത്തുടർന്ന് ഇന്ത്യൻ സൈന്യം കനത്ത ജാഗ്രതയിൽ. പാകിസ്ഥാന്‍റെ ഭാഗത്ത് നിന്ന് തുടർച്ചയായ വെടിവെപ്പ് നടക്കുന്നു എന്നാണ് വിവരം. 

ഇന്ത്യയും ശക്തമായി തിരിച്ചടിക്കുകയാണ്. ഇന്ത്യ- പാക് നിയന്ത്രണരേഖയുടെ സമീപത്ത് വെച്ചാണ് പാകിസ്ഥാൻ ഇപ്പോൾ വെടിവെപ്പ് നടത്തുന്നത്. 

നിയന്ത്രണരേഖയ്ക്ക് സമീപത്തെ ഗ്രാമങ്ങൾക്കെല്ലാം നേരത്തെ തന്നെ ഇന്ത്യയും പാകിസ്ഥാനും ജാഗ്രതാനിർദേശം നൽകിയിരുന്നു. പാക് അധീനകാശ്മീരിലെ നിയന്ത്രണരേഖയോട് ചേർന്ന ഗ്രാമങ്ങൾ പാകിസ്ഥാനും ഒഴിപ്പിക്കുകയാണ്. 
റിപ്പോർട്ട് പ്രകാരം പാകിസ്ഥാനുള്ളിലെ മൂന്ന് കേന്ദ്രങ്ങളാണ് ഇന്ത്യൻ വ്യോമസേന തകർത്തിരിക്കുന്നത്. 

പാക് അധീനകാശ്മീരിനപ്പുറം പാകിസ്ഥാനകത്തേക്ക് കടന്ന് ചെന്നുള്ള ആക്രമണമായത് കൊണ്ട് പാകിസ്ഥാൻ എങ്ങനെ പ്രതികരിക്കുമെന്ന് പറയാനാവില്ല. അത് കൊണ്ട്  ഇന്ത്യൻ സേന എല്ലാവിധത്തിലുമുള്ള കരുതൽ എടുത്തിട്ടുണ്ടെന്നും സൈന്യം അറിയിച്ചിട്ടുണ്ട്. ദില്ലി ഉൾപ്പെടെയുള്ള പ്രധാനകേന്ദ്രങ്ങളെല്ലാം കനത്ത ജാഗ്രതയിലാണ്.  



Previous Post Next Post
3/TECH/col-right