Trending

സ​ര്‍​ട്ടി​ഫി​ക്ക​റ്റ്,ബാഡ്ജ് വി​ത​ര​ണം ഇ​ന്ന്

കോ​ഴി​ക്കോ​ട്: ട്രോ​മാ കെ​യ​ര്‍ കോഴിക്കോടിന്റെയും,പൂ​നൂ​ര്‍ ഹെ​ല്‍​ത്ത് കെ​യ​ര്‍ ഫൗ​ണ്ടേ​ഷ​ൻ ഡിസാസ്റ്റർ മാനേജ്മെന്റ് ടീം കേരളയും ചേ​ര്‍​ന്ന് പൂ​നൂ​രി​ല്‍ ഫെബ്രു: 9,10 തിയ്യതികളിൽ സം​ഘ​ടി​പ്പി​ച്ച ലീഡേഴ്‌സ് ട്രെയിനിംഗ് ക്യാ​മ്ബി​ല്‍ പ​ങ്കെ​ടു​ത്ത വോള​ണ്ടി​യ​ര്‍​മാ​ര്‍​ക്കു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ​യും,തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡി​ന്‍റെ​യും വി​ത​ര​ണം ഇ​ന്ന് വൈ​കി​ട്ട് 4:30ന് കോഴിക്കോട് പൊ​ലീ​സ് ക്ല​ബി​ല്‍ ന​ട​ക്കും. പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ ജി​ല്ലാ ക​ള​ക്ട​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യും. 






ദു​ര​ന്ത നി​വാ​ര​ണ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രെ വാ​ര്‍​ത്തെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ക്യാ​മ്ബ് സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. നേ​ര​ത്തെ ന​ട​ത്തി​യ ക്യാ​മ്ബു​ക​ളി​ലൂ​ടെ നി​ര​വ​ധി ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്മെ​ന്‍റ് വോ​ള​ണ്ടി​യ​ര്‍​മാ​രെ വാ​ര്‍​ത്തെ​ടു​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടു​ണ്ട്.

അ​ടു​ത്ത കാ​ല​വ​ര്‍​ഷ​ത്തി​ന് മു​മ്ബാ​യി അ​ഞ്ച് ദു​ര​ന്ത നി​വാ​ര​ണ ക്യാ​മ്ബു​ക​ള്‍ ന​ട​ത്തി അ​തി​ല്‍ നി​ന്നും പ്ര​ത്യേ​കം പ​രി​ശീ​ലി​പ്പി​ച്ച 250 വോ​ള​ണ്ടി​യ​ര്‍​മാ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് കൈ​മാ​റു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.



വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ട്രോ​മാ​കെ​യ​ര്‍ പ്ര​സി​ഡ​ന്‍റ് സി.​എം.​പ്ര​ദീ​പ് കു​മാ​ര്‍ , ആ​ര്‍ .ജ​യ​ന്ത് കു​മാ​ര്‍, എം.​സി.​ശ്രീ​ഷ് കു​മാ​ര്‍ , പി.​ഹേ​മ​പാ​ല​ന്‍ , കെ.​അ​ബ്ദു​ള്‍ മ​ജീ​ദ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.
Previous Post Next Post
3/TECH/col-right