എടവണ്ണ: കുണ്ടുതോടു വെച്ചാണ് ബൈക്കും ബസ്സും കൂട്ടിയിടിച്ചത്. ബൈക്ക് യാത്രികനായ എടവണ്ണ സ്വദേശി ഫർഷാദ് സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു.


കൂടാതെ രണ്ടു സ്ത്രീകളും മരണപ്പെട്ടതായാണ് വിവരം. 


മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിൽ സുക്ഷിച്ചിരിക്കുന്നു. നിരവധി യാത്രക്കാർക്ക് പേർക്ക് പരിക്കേറ്റു.


കോഴിക്കോട് നിന്നും വഴിക്കടവിലേക്ക് പോക്കുന്ന സ്വകാര്യ ബസ്സ് ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട് സമീപത്തെ മരത്തിൽ ഇടിക്കുകയായിരുന്നു.

ഇന്ന് ഉച്ചക്ക് ഉച്ചക്ക് ഒന്നരയോട് കൂടിയായിരുന്നു അപകടം.