Trending

കാറിടിച്ച് കാൽ നട യാത്രക്കാരൻ മരിച്ചു.

താമരശ്ശേരി: കാറിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. വാവാട് കരുണിച്ചാലില്‍ അബ്ദുല്‍ മജീദ്(50) ആണ് മരിച്ചത്. 




ഇന്ന് രാത്രി ഏഴരയോടെ കാരാടി പതിനെട്ടാം മൈലില്‍ ആയിരുന്നു അപകടം. 

തെങ്ങ്കയറ്റ തൊഴിലാളിയായ അബ്ദുല്‍ മജീദ് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ആയിഷ. ഭാര്യ: റഷീദത്ത്. മക്കളില്ല. 

പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മയ്യിത്ത് വ്യാഴാഴ്ച ഉച്ചയോടെ വീട്ടിലെത്തിക്കും. 

മയ്യിത്ത് നിസ്‌കാരം ഇന്ന് (28/02/2019) ഉച്ചക്ക് 2 മണിക്ക്  വാവാട് ജുമുഅ മസ്ജിദില്‍.

Previous Post Next Post
3/TECH/col-right