Trending

ചങ്ങാതിക്കൂട്ടം വീട്ടിലെത്തി:ആഹ്ലാദത്തോടെ അലിഫാഹിൽ

എകരൂൽ:നിറപുഞ്ചിരിയുമായി കൂട്ടുകാർ വീട്ടിലെത്തിയപ്പോൾ ഒന്നാംതരം വിദ്യാർഥി അലി ഫാഹിൽ ആഹ്ലാദത്തോടെയാണ്‌ സ്വീകരിച്ചത്‌. ഉണ്ണികുളം ജി.യു.പി. സ്കൂളിൽവിദ്യാർഥിയായ അലിഫാഹിലിന്‌ ശാരീരിക വെല്ലുവിളികളാൽ സ്കൂളിലെത്താൻ സാധിക്കാറില്ല. 





ബി.ആർ. സി.യുടെ മേൽനോട്ടത്തിൽ വീട്ടിലാണ്‌ വിദ്യഭ്യാ സം. ശാരീരിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികൾക്ക്‌ കൂട്ടുനിൽക്കുന്ന സംവിധാനമാ ണ്‌ ചങ്ങാതിക്കൂട്ടം. 


സ്കൂളിലെ 10 അംഗ വിദ്യാർഥിസംഘവും ബാലുശ്ശേരി ബി.പി.ഒ. കെ പി. സഹീർ, വാർഡ്‌ അംഗം ശശീന്ദ്രൻ കരിന്തോറമ്മൽ, പ്രധാനാധ്യാപകൻ എ.കെ. മുഹമ്മദ്‌ ഇഖ്‌ബാൽ, അധ്യാപകരായ കെ.എ. റസിയ, കെ.വി. സിനി, എൻ. രാജീവൻ, സുരേഷ്‌, അബ്ബാസ്‌ ഇയ്യാട്‌ എന്നിവരും നേതൃത്വം നൽകി.

കൂട്ടുകാരുടെ നാടൻപാട്ടിലും കൈയടികളിലും അലിയും ചേർന്നു.
Previous Post Next Post
3/TECH/col-right