പൊതു വിദ്യാഭ്യാസം ഒരു കുടക്കീഴില്‍: പ്രതിഷേധവുമായി പ്ലസ് ടു അധ്യാപകര്‍ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 24 February 2019

പൊതു വിദ്യാഭ്യാസം ഒരു കുടക്കീഴില്‍: പ്രതിഷേധവുമായി പ്ലസ് ടു അധ്യാപകര്‍

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസം ഒരു കുടക്കീഴില്‍ കൊണ്ടുവരണമെന്ന് ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ഹയര്‍സെക്കന്‍ററി അധ്യാപകരും മാനേജ്മെന്‍റും സംയുക്ത പ്രതിഷേധത്തില്‍. റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ പരീക്ഷാ ജോലി ബഹിഷ്ക്കരിക്കുന്നതടക്കമുള്ള സമരത്തിലേക്ക് നീങ്ങാനാണ് അധ്യാപകരുടെ തീരുമാനം.


റിപ്പോര്‍ട്ട് മന്ത്രിസഭയുടെ പരിഗണനയിലാണ്.എട്ടുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഒരു തലമാക്കണം, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റും ഹയര്‍സെക്കന്‍ററി ഡയറക്ടറേറ്റും ഒരുമിച്ച്‌ ഒരു കുടക്കീഴില്‍ കൊണ്ടുവരണം എന്നതടക്കമുള്ള ശുപാര്‍ശകള്‍ക്കെതിരെയാണ് പ്രതിഷേധം. ഘടനാപരമായ മാറ്റം ഹയര്‍സെക്കന്‍ററിക്ക് ഒരു ഗുണവും ചെയ്യില്ലെന്നാണ് അധ്യാപകരുടെ വാദം. 

പുറത്ത് പറയുന്നില്ലെങ്കിലും ഹയര്‍സെക്കന്‍ററിയിലെ നിയമനാധികാരം നഷ്ടമാകുമോ എന്ന ആശങ്കയാണ് മാനേജ്മെന്‍റുകളെ അധ്യാപകര്‍ക്കൊപ്പം അണിനിരത്താനുള്ള കാരണം. ഹയര്‍സെക്കന്‍ററിയില്‍ ഒരുപാട് നിയമനങ്ങള്‍ക്ക് അംഗീകാരം കാത്തിരിക്കുകയാണ് മാനേജ്മെന്‍റുകള്‍. ലയനമുണ്ടായാല്‍ നിലവിലെ ഹൈസ്ക്കൂള്‍ അധ്യാപകര്‍ക്ക് എളുപ്പത്തില്‍ സ്ഥാനം കയറ്റം കിട്ടും.

പ്രതിഷേധക്കാരെല്ലാം കുറ്റപ്പെടുത്തുന്നത് സിപിഎം അനുകൂല അധ്യാപക സംഘടന കെഎസ്‍ടിഎയെയാണ്. ഹയര്‍സെക്കന്‍ററിയില്‍ സ്വാധീനം കുറഞ്ഞ കെഎസ്‌എടിഎ ലയനം വഴി കൂടുതല്‍ കരുത്ത് നേടാനുള്ള ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം.

എന്നാല്‍ ഒരു സ്കൂളില്‍ ഹെഡ് മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ എന്നിങ്ങനെയുള്ള രണ്ട് അധികാര കേന്ദ്രങ്ങള്‍ മാറ്റുന്നതും അടിസ്ഥാനസൗകര്യങ്ങള്‍ പരസ്പരം ഉപയോഗിക്കുന്നതടക്കമുള്ള നേട്ടങ്ങള്‍ വിവരിച്ചാണ് കെഎസ്‍ടിഎ ഖാദര്‍കമ്മിറ്റി റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്നത്. 

വിവാദം മുറുകുമ്ബോഴും ചില വിവരങ്ങള്‍ പുറത്തുവന്നതല്ലാതെ ഖാദര്‍കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണ്ണരൂപം ഇതുവരെ വിദ്യാഭ്യാസവകുപ്പ് പുറത്തുവിട്ടിട്ടില്ല.

No comments:

Post a Comment

Post Bottom Ad

Nature