താമരശ്ശേരി:മൂന്നുമാസം പ്രായമാസ കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂടത്തായി കരിങ്ങാംപൊയില്‍ ഷൗക്കത്തിന്റെയും ഹഫ്‌സത്തിന്റെയും മകളായ ആയിഷ മെഹറിന്‍ ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. മാതാവ് ഹഫ്‌സത്തിനെ കിണറ്റിന് സമീപത്ത് അബോധാവസ്ഥയിലും കുഞ്ഞിനെ കിണറ്റിലും കണ്ടെത്തിയെന്നാണ് അയല്‍വാസികള്‍ പറയുന്നത്.
ഉടന്‍ തന്നെ നാട്ടുകാര്‍ കിണറ്റില്‍ ഇറങ്ങി കുഞ്ഞിനെ പുറത്തെടുത്ത് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അബോധാവസ്ഥയിലായിരുന്ന മാതാവിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാധമിക ചികിത്സ നല്‍കി.
കിണറ്റിലെ പമ്പ് സെറ്റ് പരിശോധിക്കുമ്പോള്‍ തലകറക്കം വന്ന് കുഞ്ഞ് കിണറ്റിലേക്കും ഹഫ്‌സത്ത് മുറ്റത്തും വീണതാവാമെന്നാണ് സംശയം. കോടഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മയ്യിത്ത് പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കുമാറ്റി. സഹോദരിമാര്‍: ദില്‍ന ഫാത്തിമ, അംന ഫാത്തിമ.
Tags:
OBITUARY