Trending

ഖുതുബുസ്സമാൻ അനുസ്മരണം:ഇന്ന് മുതലക്കുളം മൈതാനിയിൽ.

കോഴിക്കോട്: ഖാദിരിയ്യ ത്വരീഖതിന്റെ ലോകഗുരു ഖുതുബുസ്സമാൻ ശൈഖ് യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്തിയുടെ അനുസ്മരണ സമ്മേളനം  ഇന്ന് വൈകുന്നേരം നാലു മണിക്ക് മുതലക്കുളം മൈതാനിയിൽ നടക്കും.



മാനവികതക്ക് നൽകിയ സേവനങ്ങൾക്ക് കിംഗ്‌സ് യൂണിവേഴ്സിറ്റി അമേരിക്ക ഡി.ലിറ്റ്  നൽകി ഖുതുബുസ്സമാനെ ആദരിച്ചിട്ടുണ്ട് .

ബാഗ്ദാദ് , ബസറ , അജ്മീർ ,  ഷാർജ തുടങ്ങിയ കേന്ദ്രങ്ങൾ കിരീടം വെച്ച് ആദരിച്ചു . ശിവഗിരിയിൽ നിന്നും കർമ്മശ്രേഷ്ഠ അവാർഡ് നേടി .



അനുസ്മരണ സമ്മേളനത്തിൽ ഹുസ്സൈൻ അൽ ഖാസിമി കൊടുവള്ളി അദ്യക്ഷത വഹിക്കും .

ശൈഖ് അബ്ദുറഹീം മുസ്ലിയാർ വളപുരം , ശൈഖ് ഇസ്മാഈൽ മുസ്ലിയാർ കിടങ്ങഴി , സയ്യിദ് പൂക്കോയതങ്ങൾ ഇയ്യാട് , സയ്യിദ് സൈനുൽആബിദീൻ തങ്ങൾ ,ശൈഖ് കുഞ്ഞിബാവ ഉസ്താദ് , ശൈഖ് അബ്ദുൽ ഹക്കീം തങ്ങൾ ,ശൈഖ് അബ്ബാസ് ഫൈസി , ശൈഖ് അബ്ദുൽ മജീദ് ഹുദവി , ശൈഖ് ഫസലുള്ള ഫൈസി , ശൈഖ് പ്രൊഫ. അബ്ദുൽ ഖാദർ  എന്നിവർ പ്രസംഗിക്കും .

Previous Post Next Post
3/TECH/col-right