മടവൂർ : മടവൂർ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളുടെ കൊയ്ത്തുത്സവം നാടിന് ആവേശമായി . ചക്കാലക്കൽ എച്ച്.എസ്സ്.എസ്. കാർഷിക പരിസ്ഥിതി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലാണ് വളാഞ്ചേരി താഴത്ത് കൊയ്ത്തുൽസവം സംഘടിപ്പിച്ചത് .

രണ്ടേക്കർ പാടത്ത് തുടർച്ചയായി നാലാം വർഷമാണ് വിദ്യാർത്ഥികൾ നെൽകൃഷി ഇറക്കിയത് അത്യുല്പാദനശേഷിയുള്ള ഉമ ഇനത്തിൽപ്പെട്ട നെല്ലാണ് ഈ വർഷം വിദ്യാർത്ഥികളും അധ്യാപകരും കൊയ്തെടുത്തത്. പാടവരമ്പിൽ നടന്ന ചടങ്ങ് മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ:പങ്കജാക്ഷൻ ഉദ്ഘാടനം നിർവഹിച്ചു. 


ചടങ്ങിൽ ഹെഡ്മാസ്റ്റർ ടി.പ്രകാശ് അധ്യക്ഷനായിരുന്നു .മാനേജർ .പി.കെ.സുലൈമാൻ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ. വി.വിജയൻ, കെ.കെ .നജീബ്, കെ .ബഷീർ, പി.അബ്ദുറഹ്മാൻ, പി.കെ. അൻവർ, വി.കെ.അനസ്, നജീബ്  പൂളക്കൽ ,രോഹിത് .ജി.എസ്, എന്നിവർ സംസാരിച്ചു. 

ഇത്തവണയും നെല്ല് സ്കൂൾ ഗ്രൗണ്ടിൽ എത്തിച്ച് മെതിച്ച് ഉണക്കി കുത്തരിയാക്കി വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണവും പ്രഭാതഭക്ഷണവും നൽകുമെന്ന് ഹെഡ്മാസ്റ്റർ പറഞ്ഞു.