Trending

മൊബൈല്‍ മോഷണം; ഉണ്ണികുളം സ്വദേശി യുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍: വാഹന പരിശോധയ്ക്കിടെ മൊബൈ ല്‍ ഫോണ്‍ മോഷ്ടാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു. പിണറായി കമ്പനിമെട്ട റഷീദ മന്‍സി ലില്‍ നൗഫല്‍ (39), കന്യാകുമാരി നശുചീന്ദ്രം സ്വദേശി സ്വദേശി മുഹമ്മദ് ഇഖ്ബാല്‍ (55), താമരശ്ശേരി ഉണ്ണികുളം വേട്ടക്കണ്ടി ഹൗസില്‍ അബ്ദുല്‍ നാസര്‍ (52) എന്നിവരെയാണ് താവക്കര റെയില്‍വേ മേല്‍പാലത്തിനു സമീപം പൊലിസ് പിടികൂടിയത്.



ദേഹപരിശോധനയില്‍ തലശ്ശേരി പഴയ ബസ് സ്റ്റാന്‍ഡിനു സമീപം ബഷീര്‍ ഹസന്റെ മൊബൈ ല്‍ ഷോറൂമില്‍നിന്നു കളവുപോയ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി. 



ടൗണ്‍ പ്രിന്‍സിപ്പല്‍ എസ്.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്
Previous Post Next Post
3/TECH/col-right