നാട്ടോര്‍മ്മകളും സാംസ്‌കാരിക തനിമയും പങ്കുവെച്ച് സാംസ്‌കാരിക നായകര്‍. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 23 February 2019

നാട്ടോര്‍മ്മകളും സാംസ്‌കാരിക തനിമയും പങ്കുവെച്ച് സാംസ്‌കാരിക നായകര്‍.

പൂനൂർ: നാടിന്റെ പച്ചപ്പുള്ള ഓര്‍മകളും എഴുത്തിന് മഷിയായിത്തീര്‍ന്ന അനുഭവങ്ങളും പൂനൂര്‍ പുഴയൊരുക്കിയ സാംസ്‌കാരിക സത്തയും പങ്കുവെച്ച് പൂനൂര്‍ ദേശത്തിന്റെ എഴുത്തുകാരും സാംസ്‌കാരിക മുഖ്യരും ഒത്തുചേര്‍ന്നു. 

അല സാഹിത്യവേദി സംഘടിപ്പിക്കുന്ന അക്ഷരോത്സവത്തിന്റെ മൂന്നാം ദിനം നടന്ന ദേശമുണര്‍ത്തുന്ന ഓര്‍മകള്‍ സെഷനിലാണ് എഴുത്തുകാരും പത്രപ്രവര്‍ത്തകരും കവികളും ദേശീയ അധ്യാപക പുരസ്‌കാര ജേതാക്കളും പങ്കുകൊണ്ടത്. 


കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പൂനൂര്‍ കെ കരുണാകരന്‍, പത്രാധിപരും വാഗ്മിയുമായ നവാസ് പൂനൂര്‍, എഴുത്തുകാരനും ട്രേഡ് യൂനിയന്‍ നേതാവുമായ അഹമ്മദ്കുട്ടി ഉണ്ണികുളം, ദേശീയ-സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് പി പി പ്രഭാകരന്‍ മാസ്റ്റര്‍, എഴുത്തുകാരനും പരിശീലകനുമായ മജീദ് മൂത്തേടത്ത് എന്നിവരാണ് ഓര്‍മകള്‍ പങ്കുവെച്ചത്. സംവാദ സദസ്സിന് വി കെ ജാബിര്‍, ദിനേഷ് പൂനൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിദ്യാഭ്യാസത്തില്‍ ഡോക്ടറേറ്റ് നേടിയ യു കെ മുഹമ്മദിനുള്ള പുരസ്‌കാരം വി എം അബ്ദുറഹ്മാന്‍ മാസ്റ്റര്‍ സമ്മാനിച്ചു.

"നവോത്ഥാനത്തിന്റെ നാള്‍വഴികള്‍"
എന്ന വിഷയത്തില്‍ ഡോ. പി സുരേഷ് പ്രഭാഷണം നിര്‍വഹിച്ചു. പി എച്ച് ഷമീര്‍, ഡോ. കെ രവി, കരീം മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അനശ്വര മ്യുസിക്ക് ലവേഴ്സ് മുക്കത്തിന്റെ നേതൃത്വത്തിൽ സംഗീത വിരുന്നും അരങ്ങേറി.
.........................

അക്ഷരോത്സവത്തില്‍ ഫെബ്രുവരി 23 ന് വൈകിട്ട് അഞ്ചിന് ഹൃദയത്തില്‍ നിന്ന് മുഖാമുഖത്തില്‍ ഷൗക്കത്ത് സംസാരിക്കും. സലാം വട്ടോളി മോഡറേറ്ററായിരിക്കും.
വൈകു. 7 ന് വായനയുടെ നാനാര്‍ഥങ്ങള്‍ എന്ന വിഷയത്തില്‍ ഡോ. സോമന്‍ കടലൂര്‍ പ്രഭാഷണം നിര്‍വഹിക്കും.

രാത്രി 8. ന് എളേറ്റില്‍ മ്യൂസിക് ലവേഴ്‌സ് പഴയകാല ചലച്ചിത്ര ഗാനങ്ങളുടെ പാട്ടരുവി തീർക്കും.

 

No comments:

Post a Comment

Post Bottom Ad

Nature