മണിപ്പൂച്ച ഇരിപ്പിടത്തിൽ ഹാജർ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 23 February 2019

മണിപ്പൂച്ച ഇരിപ്പിടത്തിൽ ഹാജർ

കോരങ്ങാട് അങ്ങാടിയിലെ ഒരു രസകരമായ കാഴ്ചയാണ് മണി പൂച്ചയും ഇരിപ്പിടവും.മണിപ്പൂച്ച വന്നിട്ട് ഏതാനും മാസങ്ങൾ ആയിട്ട് ഉള്ളൂ...ആരോ കോരങ്ങാട് അങ്ങാടിയിൽ ഉപേക്ഷിച്ചു പോയതാ.അന്നുമുതൽ മണി പൂച്ച പട്ടിണിയിൽ ആയിട്ടില്ല. കാരണം നമ്മുടെ മീൻകാരൻ ഷഫീഖ് അതുപോലെതന്നെ സത്താർ ജലീൽ (വലുത് ) സുരേഷ് എന്നിവരാണ് മണി പൂച്ചക്ക് ഭക്ഷണം എത്തിക്കുന്നത്.

നമ്മുടെ മണി പൂച്ച മീൻ കടയിലേക്ക് പോവാറില്ല... കാരണം അവിടെ പോയാൽ അവർക്ക് ബുദ്ധിമുട്ടാവും..അതു മനസ്സിലാക്കി നമ്മുടെ മീൻ കടയിലെ ആളുകൾ മീൻ വാങ്ങാൻ വരുന്ന ആളുകളുടെ കയ്യിൽ മീൻ കൊടുത്തയക്കും... അത് നമ്മുടെ ഇരിപ്പിടത്തിൽ ഇരിക്കുന്ന മണിപ്പൂച്ച കഴിക്കും.


ഹോട്ടലിലേക്ക് മണി പോവാറില്ല അവിടത്തെ ഭക്ഷണം മണി പൂച്ചയ്ക്ക് ഇഷ്ടമല്ല ആരെങ്കിലും മണി പൂച്ചയുടെ അടുത്ത മീൻ പൊതി വെച്ച്മറന്നാൽ മണിപ്പൂച്ച ആ പൊതി തൊട്ടു നോക്കാറില്ല.

കോരങ്ങാട് ജനങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട് ആരുവന്നാലും ആരെയും കൈ വിടാറില്ല ആരും പട്ടിണിയിൽ ആവാറില്ല അതുപോലെതന്നെയാണ് നമ്മുടെ മണി പൂച്ചയും...

കോരങ്ങാട് ജനതയുടെ ഒരു സന്ദേശമാണ്

No comments:

Post a Comment

Post Bottom Ad

Nature