എയര്‍ഇന്ത്യ വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി സന്ദേശം:സുരക്ഷ ശക്തമാക്കി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 23 February 2019

എയര്‍ഇന്ത്യ വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി സന്ദേശം:സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി: എയര്‍ഇന്ത്യ വിമാനം പാകിസ്താനിലേക്ക് തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി സന്ദേശം. മുംബൈയിലെ എയര്‍ഇന്ത്യ കണ്‍ട്രോള്‍ സെന്ററില്‍ ഇതുസംബന്ധിച്ച ഫോണ്‍ സന്ദേശം ലഭിച്ചതിന് പിന്നാലെ എല്ലാ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്കും വിമാന ജീവനക്കാര്‍ക്കും സിവില്‍ വ്യോമയാന സുരക്ഷാ ബ്യൂറോ (ബി.സി.എ.എസ്) ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തില്‍ ലഭിച്ച ഭീഷണിസന്ദേശം അധികൃതര്‍ ഗൗരവമായാണ് കാണുന്നത്. മുംബൈയിലെ റെയില്‍വെ സ്റ്റേഷനുകളില്‍ അതീവ ജാഗ്രത പാലിക്കുന്നതിനുള്ള നിര്‍ദ്ദേശം റെയില്‍വെ ബോര്‍ഡ് കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. 

 പുല്‍വാമ ഭീകരാക്രമണത്തിന്റെയും മുംബൈ നഗരത്തിലുണ്ടായ സ്‌ഫോടനത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു ഇത്. തൊട്ടുപിന്നാലെയാണ് വിമാനം തട്ടിക്കൊണ്ടു പോകുമെന്ന ഭീഷണി സന്ദേശം.

ഫെബ്രുവരി 23 ന് വിമാനം റാഞ്ചുമെന്നാണ് സന്ദേശം. ഇതേത്തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നതിന് കര്‍ശനം നിയന്ത്രണം അധികൃതര്‍ ഏര്‍പ്പെടുത്തിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. 

പാര്‍ക്കിങ് ഏരിയയില്‍ എത്തുന്ന വാഹനങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. യാത്രക്കാരുടെ ബാഗുകളുടെയും, കാര്‍ഗോ, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെയും പരിശോധന കൂടുതല്‍ കര്‍ശനമാക്കും. 

ദ്രുത കര്‍മസേനയെ സജ്ജമാക്കി നിര്‍ത്താനുംനിര്‍ദ്ദേശമുണ്ട്.
വിമാനങ്ങള്‍ റാഞ്ചുന്ന സംഭവങ്ങള്‍ ഒഴിവാക്കാന്‍ ലക്ഷ്യമിടുന്ന നിയമഭേദഗതി 2014 ല്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. 

വിമാനം തട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തിനിടെ യാത്രക്കാര്‍ക്കോ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കോ മരണം സംഭവിച്ചാല്‍ റാഞ്ചികള്‍ക്ക് വധശിക്ഷവരെ നല്‍കാന്‍ വ്യവസ്ഥചെയ്യുന്നതാണ് ഭേദഗതി ബില്‍.


source: https://www.mathrubhumi.com/news/india/air-india-receives-hijack-call-1.3595106 
 

No comments:

Post a Comment

Post Bottom Ad

Nature