കൈതപ്പൊയില്‍:ജി.എം.യു.പി സ്കൂള്‍ കൈതപ്പൊയില്‍ 70ാം വാര്‍ഷികത്തിന്‍റെ ഭാഗമായി  രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള ശാക്തീകരണ ക്ലാസ് നടത്തി.
 


'ഞാനും എന്‍റെ കുട്ടിയും',പൊതുവിദ്യഭ്യാസ സംരക്ഷണം,നല്ല രക്ഷിതാവ്-മികച്ച കുട്ടി,മികച്ച ദാമ്പത്യം എന്നീ വിഷയത്തില്‍ Kerala State Minority Department Faculty ഷഫീഖ് കത്തറമ്മല്‍ ക്ലാസെടുത്തു.
 

ഇഫക്ടീവ് ഇംഗ്ലീഷ് എന്ന വിഷയത്തില്‍ ഇര്‍ഷാദ് മഞ്ചേരി ക്ലാസെടുത്തു.
 

ഹെഡ്മാസ്റ്റര്‍ എം.പി അബ്ദുറഹിമാന്‍,പി.ടി.എ പ്രസിഡന്‍റ് അബ്ദുല്‍ കഹാര്‍,മദര്‍ പി.ടി.എ പ്രസിഡന്‍റ് രജ്ന,സൈനുല്‍ ആബിദ്,എം.പി ലിസ്സി,സുല്‍ഫീക്കര്‍ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.