Trending

കി​സാ​ൻ സ​മ്മാ​ൻ നി​ധി ന​ട്ടംതി​രി​ഞ്ഞ് അ​പേ​ക്ഷ​ക​ർ;തിയ്യതി നീട്ടി

എളേറ്റിൽ: കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ്ര​ധാ​ൻ​മ​ന്ത്രി കി​സാ​ൻ സ​മ്മാ​ൻ നി​ധി പ​ദ്ധ​തി​യു​ടെ അ​പേ​ക്ഷ ന​ൽ​കാ​നെ​ത്തി​യ​വ​ർ ന​ട്ടം​തി​രി​ഞ്ഞു.
  
എളേറ്റിൽ  കൃ​ഷി ഭ​വ​നി​ൽ അ​പേ​ക്ഷ ന​ൽ​കാ​ൻ രാ​വി​ലെ മു​ത​ൽ വ​ൻ തി​ര​ക്കാ​യി​രു​ന്നു. കൃ​ഷി ഓ​ഫീ​സും പ​രി​സ​ര​വും അ​പേ​ക്ഷ​ക​ർ നി​റ​ഞ്ഞു. ശ​നി​യാ​ഴ്ച വൈ​കി​യാ​ണ് പ​ദ്ധ​തി​യു​ടെ അ​റി​യി​പ്പ് കൃ​ഷി​ഭ​വ​നി​ൽ ല​ഭി​ച്ച​ത്. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ഞാ​യ​റാ​ഴ്ച ഓ​ഫീ​സ് തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ന്ന് ക​ർ​ഷ​ക​ർ​ക്ക് അ​റി​യി​പ്പ് ല​ഭി​ച്ചി​രു​ന്നി​ല്ല.



കു​റ​ച്ചു പേ​ർ മാ​ത്ര​മാ​ണ് ഞാ​യ​റാ​ഴ്ച അ​പേ​ക്ഷ ന​ൽ​കാ​നെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച ഹ​ർ​ത്താ​ൽ ആ​യ​തി​നാ​ൽ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു​വെ​ങ്കി​ലും പ​ല​ർ​ക്കും അ​പേ​ക്ഷ ന​ൽ​കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. അ​തോ​ടെ​യാ​ണ് ഇ​ന്ന​ലെ ജ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തി​യ​ത്. ഇ​തോ​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി. ഏ​റെ സ​മ​യം ക്യു ​നി​ന്ന ശേ​ഷ​മാ​ണ് ക​ർ​ഷ​ക​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കാ​ൻ സാ​ധി​ച്ച​ത്.


അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും എ​ന്ന പ്ര​ചാ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് ജ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൽ എ​ത്തി​യ​ത്.എന്നാൽ മാർച്ച്‌ 31 വരെ അപേക്ഷ സമർപ്പിക്കാമെന്നാണ് പുതിയ അറിവ്.

കൃഷി ഓഫിസിൽ നിന്നുള്ള അറിയിപ്പ്

*പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി* പദ്ധതി പ്രകാരം അപേക്ഷകൾ കൃഷിഭവനുകളിൽ നല്കി തുടങ്ങി. ഈ പദ്ധതി വഴി കർഷകരുടെ അക്കൗണ്ടിലേക്ക് 2000രൂപ വീതം വർഷത്തിൽ മൂന്ന് ഗഡുക്കളായി 6000 രൂപ  നേരിട്ട് നല്കുന്നതാണ്.

*താഴെ പറയുന്ന കർഷകകർ ആനുകൂല്യം ലഭിക്കാൻ അർഹരാണ്*

1⃣ *'ചെറുകിട നാമമാത്ര കർഷക'രായിരിക്കണം അപേക്ഷകർ*

2⃣ *റേഷൻ കാർഡിൽ തൊഴിൽ 'കൃഷി' എന്ന് രേഖപ്പെടുത്തിയവരായിരിക്കണം*

3⃣ *അപേക്ഷകന്റെ  റേഷൻ കാർഡിൽ ആരെങ്കിലും സർക്കാർ ഉദ്യോഗസ്ഥർ, പ്രൊഫഷണൽ ഉദ്യോഗസ്ഥർ, തദ്ദേശം ഒഴികെയുള്ള ജനപ്രതിനിധികൾ, സർക്കാർ പെൻഷനേഴ്സ്, ഇൻകംടാക്സ് അടക്കുന്നവർക്ക് എന്നിങ്ങനെയുളളവർ ഉൾപ്പെടാൻ പാടില്ല*

4⃣ *റേഷൻ കാർഡിൽ ഉൾപ്പെട്ട മുഴുവൻ അംഗങ്ങൾക്കും ചേർത്ത്  രണ്ടു ഹെക്ടർ/ അഞ്ച് ഏക്കറിൽ താഴെ ആയിരിക്കണം.*

5⃣ *കർഷകരായ അതേസമയം റേഷൻ കാർഡിൽ യാതൊരു തൊഴിലും രേഖപ്പെടുത്താത്ത അപേക്ഷകരുടെ അപേക്ഷ കൃഷി ഉദ്യോഗസ്ഥരുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാവുന്നതാണ്.*

6⃣ *ആവശ്യമായ  എല്ലാ രേഖകളും അപേക്ഷയോടൊപ്പം നല്കേണ്ടതാണ്*

*ആവശ്യമായ രേഖകൾ*

▶ *അപേക്ഷ* (കൃഷിഭവനിൽ നിന്ന് ലഭിക്കും)

▶ *റേഷൻ കാർഡ് കോപ്പി* (പുറംപേജും ഉൾപേജും അടക്കം)

▶ *2018-19ലെ കരമടച്ച രസീത്*

▶ *സ്ഥലമുടമ രണ്ട് പേരുണ്ടുങ്കിൽ (ജോയിന്റ് ഓണർഷിപ്പ്) അപേക്ഷകനല്ലാത്തയാളുടെ സമ്മതപത്രം*

▶ *ജോയിന്റ് ഓണർഷിപ്പ് ആണെങ്കിൽ പ്രായത്തിൽ മുതിർന്ന വ്യക്തിയുടെ പേരിലായിരിക്കണം അപേക്ഷ നല്കേണ്ടത്*

▶ *ബാങ്ക് പാസ്ബുക്കിന്റെ കോപ്പി*(നാഷണലൈസ്ഡ് ബാങ്ക് ആയിരിക്കണം)

▶ *ആധാർ കാർഡിന്റെ കോപ്പി* .

*അധികനിർദേശങ്ങൾ*

1⃣ *അപേക്ഷകൾ സ്വീകരിക്കുന്നത് ടോക്കൻ സിസ്റ്റത്തിലായിരിക്കും.*

2⃣ *പൂർണമായും എല്ലാ കോളങ്ങളും പൂരിപ്പിച്ച അപേക്ഷകളാണ് നല്കേണ്ടത്*.

3⃣ *അപേക്ഷകൻ  കൃഷി ഉദ്യോഗസ്ഥരുടെ പക്കൽ നേരിട്ട് വന്ന് സത്യപ്രസ്താവന ഒപ്പിട്ട് അപേക്ഷ നല്കണം*

4⃣ *അപേക്ഷയോടൊപ്പമുളള സത്യപ്രസ്താവന പൂർണമായും വായിച്ച് ബോധ്യപ്പെട്ടതിനുശേഷം മാത്രം അപേക്ഷ സമർപ്പിക്കുക*

5⃣ *തിയ്യതി 31/3/2019 ഉച്ചയ്ക്ക് 1 മണി വരെ*

കൂടുതൽ വിവരങ്ങൾക്ക് കൃഷി ഓഫീസുമായി ബന്ധപ്പെടുക.
Previous Post Next Post
3/TECH/col-right