Trending

മടവൂർ എ.യു.പി.സ്കൂൾ പഠനോത്സവത്തിന് വർണാഭമായ സമാപനം.

മടവൂർ:കുഞ്ഞു ശാസ്ത്ര-സാഹിത്യ പ്രതിഭകളുടെ മികവുത്സവത്തിന് മടവൂർ എ യു പി സ്കൂളിൽ മധുരമാർന്ന സമാപനം. ഗണിതം, ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഇംഗ്ലീഷ്, ഹിന്ദി, അറബി, ഉർദു, പ്രവൃത്തി പരിചയം ,കല ,സാഹിത്യം ,ചിത്ര രചന, ക്രാഫ്റ്റ് തുടങ്ങി ഓരോ വിഷയത്തിലെയും പഠന മികവുകൾ കുട്ടികൾ നന്നായി അവതരിപ്പിച്ചു. 





പൊതു വിദ്യാഭ്യാസത്തിനു കീഴിൽ തങ്ങളുടെ മക്കൾ സുരക്ഷിതമാണെന്ന അവബോധം പങ്കെടുത്ത രക്ഷിതാക്കൾക്കുണ്ടാക്കാൻ ഈ അവതരണങ്ങൾ സഹായകമായി. ഒരു പ്രവർത്തനം ചെയ്യുമ്പോൾ പഠിതാവ് ആർജിക്കേണ്ട ശേഷികൾ എൻ്റെ കുട്ടി നേടി എന്ന് രക്ഷിതാവിനെയും,പൊതു സമൂഹത്തെയും ബോധ്യപ്പെടുത്താൻ പഠനോത്സവത്തിന് സാധിച്ചു.
 



കുട്ടികളുടെ സ്വതന്ത്രമായ സർഗാത്മകതയും ആസ്വാദനവും പരീക്ഷണവും നിരീക്ഷണവും കൗതുകവും കൃത്യതയും അനുഭവിച്ചറിയാനുള്ള പന്തലായിട്ടാണ് പoനോത്സവം സജീകരിച്ചത്.പി ടി എ പ്രസിഡൻറ് ടി കെ അബൂബക്കർ മാസ്റ്ററുടെ അധ്യക്ഷതയിൽ മടവൂർ പഞ്ചായത്ത് പ്രസിഡന്റ് പി വി പങ്കജാക്ഷൻ പരിപാടി ഉദ്ഘാടനം ചെയ്തു. 

കൊടുവള്ളി വിദ്യാഭ്യാസ ഓഫീസർ വി മുരളി കൃഷണൻ, വാർഡ്‌ മെമ്പർ സാബിറ മൊടയാനി ,അഹ് മദ് ശബീർ ,വി ഷക്കീല ടീച്ചർ ആശംസകൾ അർപ്പിച്ചു.ബിപിഒ വി.എം മെഹറലി മുഖ്യ പ്രഭാഷണം നടത്തി .സ്കൂൾ ഹെഡ് മാസ്റ്റർ എം അബ്ദുൽ അസീസ് മാസ്റ്റർ സ്വാഗതവും എ പി വിജയകുമാർ നന്ദിയും പറഞ്ഞു.



Previous Post Next Post
3/TECH/col-right