Trending

ഇവിടെ നല്ല തണുപ്പാണമ്മേ... കൊല്ലപ്പെടുന്നതിനു 2 മണിക്കൂർ മുൻപും വസന്തകുമാർ അമ്മയെ വിളിച്ചു

‘ഇവിടെ നല്ല തണുപ്പാണമ്മേ....’ പുതിയ ജോലിസ്ഥലമായ കശ്മീരിലെ വിശേഷങ്ങളുമായി, ഭീകരാക്രമണമുണ്ടാകുന്നതിനു 2 മണിക്കൂർ മുൻപും വസന്തകുമാർ വീട്ടിലേക്കു വിളിച്ചു. ജോലിത്തിരക്കിൽ നിന്നു സമയം കണ്ടെത്തി ദിവസവും ഭാര്യ ഷീനയെയും അമ്മ ശാന്തയെയും വിളിക്കുമായിരുന്നു.

ജമ്മു– ശ്രീനഗർ ഹൈവേയിലൂടെയാണു യാത്രയെന്നും പുതിയ സ്ഥലത്തെ ഡ്യൂട്ടിക്കായാണു പോകുന്നുവെന്നും വസന്തകുമാർ ഫോണിൽ പറഞ്ഞു. മണിക്കൂറുകൾക്കുള്ളി‍ൽ അവന്തിപ്പുരയിൽ‌ സ്ഫോടനമുണ്ടായി. വസന്തകുമാറും സഞ്ചരിച്ചിരുന്ന ബസിലേക്കാണ് സ്ഫോടക വസ്തു നിറച്ച വാഹനം ഇടിച്ചുകയറ്റിയത്. ചാനലുകളിൽ വാർത്ത പരന്നെങ്കിലും വീട്ടുകാർ ഒന്നും അറിഞ്ഞിരുന്നില്ല.

മറ്റൊരു വാഹനത്തിലുണ്ടായിരുന്ന വസന്തകുമാറിന്റെ സുഹൃത്തായ ജവാനാണ് ഭാര്യാസഹോദരനെ ആദ്യം വിവരമറിയിച്ചത്. ഔദ്യോഗിക സ്ഥിരീകരണം ലഭിക്കാത്തതിനാൽ മറ്റു കുടുംബാംഗങ്ങളോടു പറഞ്ഞില്ല. ഒടുവിൽ, വെള്ളിയാഴ്ച പുലർച്ചെ നാലരയോടെ ന്യൂഡൽഹിയിലെ സിആർപിഎഫ് ആസ്ഥാനത്തു നിന്ന് വിളിയെത്തി. 




വസന്ത കുമാറി​ൻറ മൃ​ത​ദേ​ഹം ഇ​ന്നെ​ത്തും

 പുൽവാമ തീവ്രവാദി ആക്രമണത്തിനിടെ വീ​ര​മൃ​ത്യു​ വ​രി​ച്ച സൈ​നി​ക​ൻ വി.​വി. വ​സ​ന്ത​കു​മാ​റി​​​ൻറ ഭൗ​തി​ക ശ​രീ​രം ശ​നി​യാ​ഴ്ച ഉച്ച കഴിഞ്ഞ്‌ 2.15ന്​  ​ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ക്കും. 


ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ വെ​ള്ളി​യാ​ഴ്​​ച രാ​ത്രി 11നു​ള്ള വി​മാ​ന​ത്തി​ൽ മും​ബൈ​യി​ലെ​ത്തി​ച്ചു.അ​വി​ടെ​നി​ന്ന്​ ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തി​ലാ​ണ്​ ക​രി​പ്പൂ​രി​ലെ​ത്തി​ക്കു​ക.

സം​സ്ഥാ​ന ബ​ഹു​മ​തി​ക​ളോ​ടെ ഏ​റ്റു​വാ​ങ്ങു​ന്ന ഭൗ​തി​ക​ശ​രീ​രം വ​യ​നാ​ട്ടി​ലേ​ക്ക്‌ കൊ​ണ്ടു​വ​രും. 

ല​ക്കി​ടി ഗ​വ. എ​ൽ.​പി സ്കൂ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന്‌ ​െവ​ച്ച​ശേ​ഷം തൃ​ക്കൈ​പ​റ്റ മു​ക്കം​കു​ന്ന് സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ൽ സം​സ്ഥാ​ന, സൈ​നി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ത്തും.


Previous Post Next Post
3/TECH/col-right