Trending

പൊലീസ് കണ്‍ട്രോള്‍ റൂമിന് പുതിയ നമ്ബര്‍

തിരുവനന്തപുരം: പൊലീസിന്‍റെ അടിയന്തര സേവനങ്ങള്‍ ലഭിക്കാന്‍ വിളിക്കുന്ന 100 എന്ന നമ്ബര്‍ മാറുന്നു. 'ഡയല്‍ 100' (Dial-100) ന് പകരം 112 ലേക്കാണ് മാറ്റം. രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്ബറിലേക്ക് മാറുന്നതിന്‍റെ ഭാഗമായാണ് മാറ്റം.

പൊലീസ്, ഫയര്‍ഫോഴ്സ്, ആംബുലന്‍സ് എന്നീ സേവനങ്ങള്‍ക്കെല്ലാം ഇനി 112 ലേക്ക് വിളിച്ചാല്‍ മതി.100-ല്‍ വിളിക്കുമ്ബോള്‍ ഓരോ ജില്ലകളിലേയും കണ്‍ട്രോള്‍ റൂമിലേക്കാണ് വിളിപോകുന്നത്. 

ഈ മാസം 19 മുതല്‍ എവിടെ നിന്ന് 112 ലേക്ക് വിളിച്ചാലും പൊലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേക്കാവും വിളിയെത്തുക. ഒരേ സമയം 50 കോളുകള്‍ വരെ സ്വീകരിക്കാനുള്ള സംവിധാനവും പൊലീസുകാരും ഇവിടെ ഉറപ്പാക്കും. 

 വിവരങ്ങള്‍ ശേഖരിച്ച്‌ ഞൊടിയില്‍ സേവനമെത്തേണ്ട സ്ഥലത്തിന് സമീപമുള്ള പൊലീസ് വാഹനത്തിലേക്ക് സന്ദേശം കൈമാറും.

ജിപിഎസ് സഹായത്തോടെ ഓരോ പൊലീസ് വാഹനവും എവിടെയുണ്ടെന്ന് കണ്‍ട്രോള്‍ റൂമില്‍ നിന്നും മനസിലാക്കാന്‍ സാധിക്കും. ആ വാഹനത്തില്‍ ഘടിപ്പിച്ച ടാബിലേക്ക് സന്ദേശമെത്തും. ഇതനുസരിച്ച്‌ പൊലീസുകാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കും.
Previous Post Next Post
3/TECH/col-right