എയര്‍ കേരള ചര്‍ച്ച സജീവമാക്കി മുഖ്യമന്ത്രി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 17 February 2019

എയര്‍ കേരള ചര്‍ച്ച സജീവമാക്കി മുഖ്യമന്ത്രി

നേരത്തെ ഉപേക്ഷിച്ച 'എയര്‍കേരള' പദ്ധതി പുനരാലോചിക്കുമെന്ന്
മുഖ്യമന്ത്രി പിണറായി വിജയന്‍. ദുബൈയില്‍ ലോക കേരള സഭ പശ്ചിമേഷ്യ മേഖലാ സമ്മേളനത്തിന്റെ രണ്ടാം ദിവസം പ്രതിനിധി ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.


പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകുന്ന എയര്‍കേരള സാങ്കേതിക തടസ്സങ്ങളെ തുടര്‍ന്നാണ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ അത്
പുനരാലോചിക്കേണ്ട സാഹചര്യമാണ്. പൊതു-സ്വകാര്യ ഉടമസ്ഥതയില്‍ പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് ശ്രമിക്കുക.


ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലേറിയ സമയത്താണ്
സംസ്ഥാനം എയര്‍ കേരളയെക്കുറിച്ച്‌ ആലോചിച്ചത്. എന്നാല്‍, പദ്ധതി എങ്ങുമെത്തിയില്ല. കേരള ബാങ്ക് ഉടന്‍ നിലവില്‍ വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറോളം ലോക കേരളാ സഭാ അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

No comments:

Post a Comment

Post Bottom Ad

Nature