എഫ്.സി.ഐ മെഗാ റിക്രൂട്ട്‌മെന്റ്: വിവിധ തസ്തികകളിലായി 4103 ഒഴിവുകള്‍ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 17 February 2019

എഫ്.സി.ഐ മെഗാ റിക്രൂട്ട്‌മെന്റ്: വിവിധ തസ്തികകളിലായി 4103 ഒഴിവുകള്‍

 കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വിവിധ തസ്തികകളിലായി 4103 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍/ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍), അസിസ്റ്റന്റ് ഗ്രേഡ് II (ഹിന്ദി), സ്റ്റെനോ ഗ്രേഡ് II, ടൈപ്പിസ്റ്റ് (ഹിന്ദി), അസിസ്റ്റന്റ് ഗ്രേഡ് III (ജനറല്‍/ അക്കൗണ്ട്സ്/ ടെക്നിക്കല്‍/ ഡിപ്പോ) എന്നീ തസ്തികകളിലാണ് ഒഴിവ്. ഉദ്യോഗാര്‍ഥികള്‍ക്ക് //fci.gov.inഎന്ന വെബ്‌സൈറ്റില്‍ ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 25 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.


നോര്‍ത്ത് സോണ്‍ -1999, സൗത്ത് സോണ്‍ - 540, ഈസ്റ്റ് സോണ്‍ -538, വെസ്റ്റ് സോണ്‍ -735, നോര്‍ത്ത് ഈസ്റ്റ് സോണ്‍ -291 എന്നിങ്ങനെയാണ് വിവിധ സോണുകളിലെ ഒഴിവ്. ഉദ്യോഗാര്‍ഥികള്‍ ഇതില്‍ ഏതെങ്കിലും ഒരു സോണിലേക്ക് അപേക്ഷിക്കാവുന്നതാണ്. സൗത്ത് സോണിലാണ് കേരളം ഉള്‍പ്പെടുന്നത്.


തസ്തികയും യോഗ്യതയും പ്രായപരിധിയും

1) ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍): സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം/ ഡിപ്ലോമയും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി: 28 വയസ്.

2) ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍): ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം/ ഡിപ്ലോമ. ഡിപ്ലോമക്കാര്‍ക്ക് ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി: 28 വയസ്.

3) സ്റ്റെനോ ഗ്രേഡ് II: ബിരുദം, DOEACC ഒ ലെവല്‍, ടൈപ്പിങ്ങില്‍ മിനിറ്റില്‍ 40 വാക്കും ഷോര്‍ട്ട് ഹാന്‍ഡില്‍ മിനിറ്റില്‍ 80 വാക്കും വേഗം. അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദവും ടൈപ്പിങ്ങില്‍ മിനിറ്റില്‍ 40 വാക്കും ഷോര്‍ട്ട് ഹാന്‍ഡില്‍ മിനിറ്റില്‍ 80 വാക്കും വേഗം വേണം. പ്രായപരിധി: 25 വയസ്.

4) അസിസ്റ്റന്റ് ഗ്രേഡ് II (ഹിന്ദി): ഹിന്ദിയില്‍ ബിരുദം, ഇംഗ്ലീഷ് പരിജ്ഞാനം, ഇംഗ്ലീഷില്‍നിന്ന് ഹിന്ദിയിലേക്കും തിരിച്ചുമുള്ള വിവര്‍ത്തനത്തില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. ഹിന്ദിയില്‍ ബിരുദാനന്തര ബിരുദം അഭിലഷണീയം. പ്രായപരിധി: 28 വയസ്.

5) ടൈപ്പിസ്റ്റ് (ഹിന്ദി): ബിരുദം/ തത്തുല്യം, ഹിന്ദി ടൈപ്പിങ്ങില്‍ മിനിറ്റില്‍ 30 വാക്ക് വേഗം, ഇംഗ്ലീഷിലും ഹിന്ദിയിലും ടൈപ്പിങ് അറിയുന്നവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 25 വയസ്.

6) അസിസ്റ്റന്റ് ഗ്രേഡ് III (ജനറല്‍): ഏതെങ്കിലും വിഷയത്തില്‍ ബിരുദം, കംപ്യൂട്ടര്‍ പരിജ്ഞാനം. പ്രായപരിധി: 27 വയസ്.

7) അസിസ്റ്റന്റ് ഗ്രേഡ് III (അക്കൗണ്ട്സ്): കൊമേഴ്സ് ബിരുദം, കംപ്യൂട്ടര്‍ പരിജ്ഞാനം. പ്രായപരിധി: 27 വയസ്.

8) അസിസ്റ്റന്റ് ഗ്രേഡ് III (ടെക്നിക്കല്‍): അഗ്രികള്‍ച്ചര്‍/ ബോട്ടണി/ സുവോളജി/ ബയോടെക്നോളജി/ ബയോകെമിസ്ട്രി/ മൈക്രോബയോളജി/ ഫുഡ് സയന്‍സ് ബിരുദം അല്ലെങ്കില്‍ ഫുഡ് സയന്‍സ്/ ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി/ അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്/ ബയോടെക്നോളജിയില്‍ ബി.ഇ./ ബി.ടെക്. പ്രായപരിധി: 27 വയസ്.

9) അസിസ്റ്റന്റ് ഗ്രേഡ് III (ഡിപ്പോ): ഏതെങ്കിലും വിഷയത്തില്‍ ബിരുദം, കംപ്യൂട്ടര്‍ പരിജ്ഞാനം. പ്രായപരിധി: 27 വയസ്.

വയസ്സിളവ്: എസ്.സി., എസ്.ടി.ക്കാര്‍ക്ക് അഞ്ചുവര്‍ഷവും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നുവര്‍ഷവും അംഗപരിമിതര്‍ക്ക് ചുരുങ്ങിയത് 10 വര്‍ഷവും വിമുക്തഭടര്‍ക്ക് നിയമാനുസൃതവും ഉയര്‍ന്ന പ്രായത്തില്‍ ഇളവ് ലഭിക്കും. വിധവകള്‍/ വിവാഹമോചിതരായ വനിതകള്‍ എന്നിവര്‍ക്കും വയസ്സിളവുണ്ട്.

തിരഞ്ഞെടുപ്പ്: രണ്ടുഘട്ടങ്ങളിലായി പരീക്ഷയുണ്ടാകും. ആദ്യഘട്ടപരീക്ഷ എല്ലാ തസ്തികയ്ക്കും പൊതുവായിട്ടായിരിക്കും. ഒബ്‌ജെക്ടീവ് രീതിയിലായിരിക്കും ചോദ്യങ്ങള്‍. നെഗറ്റീവ് മാര്‍ക്കുണ്ട്. രണ്ടാംഘട്ട പരീക്ഷയുടെ വിശദ സിലബസ് വെബ്സൈറ്റില്‍ ലഭിക്കും.

കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവയാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍. രണ്ടാംഘട്ട പരീക്ഷയ്ക്ക് കൊച്ചി മാത്രമായിരിക്കും കേരളത്തിലെ കേന്ദ്രം.

അപേക്ഷാഫീസ്: 500 രൂപ. എസ്.സി., എസ്.ടി., അംഗപരിമിതര്‍, വിമുക്തഭടര്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല. ഫീസ് ഓണ്‍ലൈനായി അടയ്ക്കണം. ഇതിനുള്ള ലിങ്ക് വെബ്സൈറ്റില്‍ ലഭിക്കും.
തസ്തിക തിരിച്ചുള്ള ഒഴിവും മറ്റ് വിശദവിവരങ്ങളും വെബ്‌സൈറ്റില്‍ (//fci.gov.in) ലഭ്യമാണ്.

No comments:

Post a Comment

Post Bottom Ad

Nature