Trending

പാലക്കുറ്റി സ്കൂൾ സമ്പൂർണ ഡിജിറ്റലൈസേഷൻ പ്രഖ്യാപന സമ്മേളനം

കൊടുവള്ളി: ഒരു പൊതു വിദ്യാലയമായ പാലക്കുറ്റി എ.എം.എൽ' പി.സ്കൂളിന് സമ്പൂർണ ഡിജിറ്റലൈസേഷൻ പദ്ധതിക്കാവശ്യമായതും സ്കൂളിനാവശ്യമായ മറ്റു മുഴുവൻ ഉപകരണങ്ങളും വാങ്ങി നൽകി പാ ലക്കുറ്റിയിലെ പൊതു സമൂഹം നാടിന് മാതൃകയായി.





മുഴുവൻ ക്ലാസ് മുറികളിലേക്കും ആവശ്യമായ സ്മാർട്ട് ടിവികൾ. സെൻട്രലൈസ് ഡ് സൗണ്ട് സിസ്റ്റം, മൊബൈൽ സൗണ്ട് സിസ്റ്റം, റഫ്രിജറേറ്റർ, ബോട്ടിൽ ഫ്രീ കുടിവെള്ള സംവിധാനം, പ്രസംഗപീഢം, ഇൻവെർട്ടർ' സ്കൂൾ സെൻട്രൽ ലൈബ്രറി, പ്രഭാത ഭക്ഷണ പദ്ധതി, ഇൻറർലോക്ക് ഫണ്ട്, ഗ്രൈന്റർ ,ചുമർചിത്രങ്ങൾ എന്നിവയാണ് പ്രദേശത്തെ സാമൂഹ്യ സംഘടനകൾ വ്യക്തികൾ എന്നിവരുടെ സഹായത്തോടെ സ്കൂളിൽ നടപ്പാക്കിയത്.


പി വ പാലക്കുറ്റി.മാട്രിക്സ് ''ഹരിത, എന്നീ സംഘടനകളും, റസാഖ് പൂളക്കൽ, അബ്ദുല്ലക്കോയ തങ്ങൾ., ശംസീർ കോയ തങ്ങൾ, മുനീർ നെല്ലാം കണ്ടി; ദുബായ്മാട്രിക്സ് 'നാ സി.സി.കെ, അൻസാർ നെല്ലാം കണ്ടി, അൽ റെയ്ദാൻ മന്തി, അബ്തുൽ അലി മാസ്റ്റർ, നാസർ പൊഴിച്ചെരത്തിങ്ങൽ, ഇ.കെ.അഷറഫ്, പി.ടി.എ..' സ്റ്റാഫ് ,ടി.പി.മജീദ്, പര്യേയി പാലക്കുറ്റി, പി.പി.എൽ. ,സക്കീർ കുന്നുമ്മൽ, സുധീർ കുന്നുമ്മൽ, സലീം സി.കെ.എന്നീ വ്യക്തികളുമാണ് ഉപകരണങ്ങൾ സ്കൂളിന് സമർപ്പിച്ചത്.' 

സമർപ്പണ സമ്മേളനം മുൻ സിപ്പൽ ചെയർപെഴ്സൺ ഷരീഫ കണ്ണാടിപ്പോയിലിന്റെ അധ്യക്ഷതയിൽ അഡ്വ: പി.ടി.എ റഹീം എം.എൽ.എ ഉൽഘാടനം ചെയ്തു.മുൻസിപ്പൽ വൈസ് ചെയർമാൻ എ.പി.മജീദ് മാസ്റ്റർ,കൗൺസിലർ നാസർകോയ തങ്ങൾ, ടി.പി.മജീദ്. ഷീബ, ടി.കെ.മുഹമ്മദ് മാസ്റ്റർ ,എ ഇ - ഒ.മുരളീധരൻ, ബി.പി.ഒ.മെഹ്റലി.പി.ടി.എ പ്രസിഡണ്ട് എം ജബ്ബാർ എന്നിവർ ഉപകരണങ്ങൾ ഏറ്റുവാങ്ങി.

സി.കെ മുഹമ്മദ്, പി.സലീം' എ.പി.സിദ്ധീഖ് 'പി. ചോയിക്കുട്ടി, ' ആബിദ് .ജാബിർ .കെ .സി .പി കെ.മുഹമ്മദലി എന്നിവർ പ്രസംഗിച്ചു.പി.ഷാജിർ സ്വാഗതവും സൈനബ ടി.പി. നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right