Trending

പൂനൂർ ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ശിൽപശാലയിലേക്ക്

പൂനൂർ ഗവ.ഹയർ സെക്കന്ററി സ്ക്കൂളിലെ  9A ക്ലാസ്സിൽ പഠിക്കുന്ന സ്നേഹ എസ് കുമാർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി (SIET) നടപ്പാക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ശിൽപശാലയിലേക്ക് തെര‍ഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.


2019 ഫെബ്രുവരി 15, 16, 17 തീയതികളിലായി കോഴിക്കോട് കുന്നമംഗലം കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിൽ വച്ചാണ് ശിൽപശാല സംഘടിപ്പിക്കുന്നത്.

Previous Post Next Post
3/TECH/col-right