കൊണ്ടോട്ടി: ഈ വർഷം ഹജ്ജിനു അവസരം ലഭിച്ച തീർഥാടകരുടെ ആദ്യഘട്ട പരിശീലന ക്ലാസുകൾ 23 മുതൽ ആരംഭിക്കും. മലപ്പുറം എംഎസ്പി ഓഡിറ്റോറിയത്തിൽ ഹജ്ജ് മന്ത്രി കെ.ടി ജലീൽ ഉദ്ഘാടനം ചെയ്യും.
ഹജ്ജ് പരിശീലന ക്ലാസുകൾക്കു നേതൃത്വം നൽകുന്ന ഹജ്ജ് വോളണ്ടിയർമാരുടെയും ട്രെയിനർമാരുടെയും യോഗം 16നു രാവിലെ ഒന്പതു മുതൽ കരിപ്പൂർ ഹജ്ജ് ഹൗസിൽ ചേരും.
ഖാസി മുതൽ ഹജ്ജാജിമാരടക്കം മുന്നൂറോളം പ്രതിനിധികൾ പങ്കെടുക്കും. ഈ വർഷത്തെ ആദ്യ ഹജ്ജ് സർവീസുകൾ കരിപ്പൂരിൽ നിന്നു ആരംഭിക്കണമെന്നു സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ടുളള കാര്യങ്ങൾക്കു ചെയർമാൻ സി.മുഹമ്മദ് ഫൈസിയെ യോഗം ചുമതലപ്പെടുത്തി.കരിപ്പൂരിൽ പുതുതായി നിർമിക്കുന്ന വനിതാ ഹജ്ജ് ഹൗസിന്റെ രൂപരേഖ കമ്മിറ്റി അംഗീകരിച്ചു.
ഹജ്ജ് ടെക്നിക്കൽ കമ്മിറ്റിയുടെ നിർദേശം കൂടി പരിഗണിച്ചാണിത്. നിലവിലെ ഹജ്ജ് ഹൗസ് കെട്ടിടത്തോടു ചേർത്താണ് പുതിയ കെട്ടിടം നിർമിക്കുന്നത്. ഇതിനു ബജറ്റിലും അംഗീകാരം നൽകിയിരുന്നു.

Tags:
KERALA