Trending

സംസ്ഥാനപാത 34 [SH 34] മരണപാതയാകുന്നു

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ നിന്ന് ആരംഭിച്ച് മലപ്പുറം ജില്ലയിലെ എടവണ്ണയിൽ അവസാനിക്കുന്ന സ്റ്റേറ്റ്ഹൈവേ 34 [സംസ്ഥാനപാത 34] സ്ഥിരം അപകടഹൈവേയാകുന്നു. ഹൈവേയിലെ മുക്കം മുതൽ അരീക്കോട് വരെയുള്ള ഭാഗങ്ങളിലാണ് അപകടങ്ങൾ കൂടുതലും ഉണ്ടാവുന്നത്. 


ഒന്നര ആഴ്ചക്കിടെ മൂന്ന് ജീവനുകളാണ് തിരക്കേറിയ ഈ ഹൈവേയിലെ ഇവിടെ മാത്രം പൊലിഞ്ഞത്. ഒന്നര ആഴ്ച മുമ്പ് നെല്ലിക്കാപറമ്പ് അങ്ങാടിയിലുണ്ടായ വാഹനാപകടത്തിൽ ഓമശ്ശേരി സ്വദേശിയും മൂന്ന് ദിവസം മുമ്പ് നെല്ലിക്കാപറമ്പിലുണ്ടായ മറ്റൊരു വാഹനാപകടത്തിൽ മലപ്പുറം നിലമ്പൂർ കരുളായി സ്വദേശിയും മരണപ്പെട്ടിരുന്നു. ഇന്നലെ  വാലില്ലാപുഴയിൽ ടിപ്പർ ലോറിയിടിച്ച് സ്ക്കൂട്ടർ യാത്രക്കാരനായ കുട്ടി കൂടി മരിച്ചതോടെ ഈ പ്രദേശം സ്ഥിരം അപകടമേഖലയായിരിക്കുകയാണ്.

ബാംഗ്ലൂർ, മൈസൂർ, കോയമ്പത്തൂർ, പാലക്കാട്, കണ്ണൂർ, കോട്ടയം, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ ദീർഘദൂര സിറ്റികളിലേക്കുള്ള VOLVO, സൂപ്പർഫാസ്റ്റ് ബസ്സുകളടക്കം ആയിരക്കണക്കിന് വാഹനങ്ങൾ തലങ്ങും വിലങ്ങും ചീറിപ്പായുന്ന തിരക്കേറിയ ഹൈവേ ആയതിനാൽ അപകടത്തിന്റെ തോതും ക്രമാതീതമായി വർദ്ധിച്ചു വരികയാണ്.

താമരശ്ശേരി ചുങ്കം, മുത്തേരി ഇറക്കം, മുക്കം ടൗൺ, ഓടത്തെരുവ് വളവ്, നെല്ലിക്കാപറമ്പ് എയർപോർട്ട് ജംഗ്ഷൻ, നെല്ലിക്കാപറമ്പ് ആദംപടി തുടങ്ങിയ സ്ഥലങ്ങളിലാണ് അപകടസാധ്യത ഏറെ കൂടുതൽ.


Previous Post Next Post
3/TECH/col-right