Trending

വാർത്തകൾ ഒറ്റ നോട്ടത്തിൽ


ഗതാഗത നിയന്ത്രണം

പേരാമ്പ്ര ചെമ്പ്ര കൂരാച്ചുണ്ട് റോഡില്‍ കലുങ്കിന്റെ വീതികൂട്ടലും ഫുട്ട്പാത്ത് നിര്‍മ്മാണവും നടക്കുന്നതിനാല്‍ ഫെബ്രുവരി 14 മുതല്‍ പ്രവൃത്തി കഴിയുന്നതുവരെ ഇതുവഴിയുളള ഗതാഗതം പൂര്‍ണ്ണമായും നിയന്ത്രിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പേരാമ്പ്ര നിന്ന് ചെമ്പ്ര ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ പേരാമ്പ്ര പൈതോത്ത് റോഡ് വഴി എളമ്പിലാശ്ശേരി മുക്ക് ചെമ്പ്ര റോഡിലേക്ക് പ്രവേശിക്കണം.


പച്ചക്കറി വ്യാപാരത്തിന് സ്റ്റാള്‍ നല്‍കും

വേങ്ങരി നഗര കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തില്‍ ഒഴിവു വന്നിട്ടുളള സ്റ്റാളുകള്‍ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ വ്യാപാരം നടത്തുന്നതിന് 11 മാസ കാലയളവിലേക്ക് ലൈസന്‍സിന് അനുമതി നല്‍കും. ക്വട്ടേഷനുകള്‍ ഫെബ്രുവരി 19 ന് രാവിലെ 11  മണി വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2376514 എന്ന നമ്പറില്‍ ബന്ധപ്പെടുക.

ഒപ്പം പദ്ധതി അദാലത്ത് 15 ന്

പൊതുജനങ്ങളുടെ പരാതികളിലും അപേക്ഷകളിലും കാലതാമസമില്ലാതെ തീരുമാനം എടുക്കുന്നതിനും വിവിധ വകുപ്പുകളിലെ ഓഫീസുകളില്‍ ഫയല്‍തീര്‍പ്പാക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനും കോഴിക്കോട് ജില്ലയിലെ പഞ്ചായത്ത്/ മുനിസിപ്പാലിറ്റികള്‍ കേന്ദ്രീകരിച്ച് പൊതുജനങ്ങളില്‍ നിന്ന് പരാതികളും അപേക്ഷകളും സ്വീകരിക്കുന്ന ജില്ലാ കലക്ടറുടെ ഒപ്പം പദ്ധതി ഫെബ്രുവരി 15 ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ പനങ്ങാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തും.

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് 15 വരെ അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. തിയറി, പ്രാക്ടിക്കല്‍ ക്ലാസുകള്‍ പൊതുഅവധി ദിവസങ്ങളിലാണ് ഉണ്ടാകുക. യോഗ ദര്‍ശനത്തിലും യോഗാസന പ്രാണായാമത്തിലുമാണ് പരിശീലനം. ആറുമാസം ദൈര്‍ഘ്യമുള്ള കോഴ്സിന്റെ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15. വിശദാംശങ്ങള്‍ wwws.rc.kerala.gov.in, wwws.rccc.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. ഫോണ്‍: 0471 2325101, 2325102. ജില്ലയിലെ പഠന കേന്ദ്രം: കോട്ടക്കല്‍- 8075198553.

സൗജന്യ പി എസ് സി പരീക്ഷാപരിശീലനം

പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലെ  കരിയര്‍ ഡെവലപ്പ്മെന്റ്  സെന്ററില്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി  1000 രൂപ സ്റ്റൈപ്പന്റോടെ പേരാമ്പ്ര കരിയര്‍ ഡവലപ്പ്മെന്റ് സെന്റര്‍ സൗജന്യമായി പി എസ് സി മത്സരപരീക്ഷാ പരിശീലനം നടത്തും. 2019 ഫെബ്രുവരി അവസാനവാരത്തോടെ ക്ലാസ്സുകള്‍ ആരംഭിക്കും. താല്‍പര്യമുളളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0496 2615500.

അംഗത്വം പുന:സ്ഥാപിക്കാം

കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ്, കോഴിക്കോട് ജില്ലാ കമ്മറ്റി സ്‌കാറ്റേര്‍ഡ് വിഭാഗം വിഹിതമടവില്‍ കുടിശ്ശികയുളള തൊഴിലാളികള്‍ക്ക് കുറ്റ്യാടി, വടകര, കൊയിലാണ്ടി ഉപകാര്യാലയത്തില്‍ രാവിലെ 10 മുതല്‍ നാല് വരെ നടത്തുന്ന മേളകളില്‍ പലിശ, പിഴപലിശ എന്നിവ ഒഴിവാക്കി വിഹിത കുടിശ്ശിക മാത്രം അടച്ച് അംഗത്വം പുന:സ്ഥാപിക്കാമെന്നും സ്‌കാറ്റേര്‍ഡ് വിഭാഗത്തിലേക്ക് പുതുതായി അംഗങ്ങളെ ചേര്‍ക്കാമെന്നും കോഴിക്കോട് ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു. സ്ഥലം, തീയതി എന്നീ ക്രമത്തില്‍ - കുറ്റ്യാടി കാര്യാലയം - ഫെബ്രുവരി 14,16,18,20  തീയതികളില്‍, വടകര ഉപകാര്യാലയത്തില്‍ ഫെബ്രുവരി 21,23,25,27, മാര്‍ച്ച് രണ്ട് എന്നീ തീയതികളിലും, കൊയിലാണ്ടി ഉപകാര്യാലയത്തില്‍ മാര്‍ച്ച് 6,8,11,13,14 തീയതികളിലും നടക്കും കുടിശ്ശിക നിവാരണ ക്യാമ്പ് നടക്കും.

റേഷന്‍ കാര്‍ഡ്/ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം

പെരുവയല്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ റേഷന്‍ കാര്‍ഡ് സംബന്ധമായി സ്വീകരിച്ച അപേക്ഷകളിന്‍മേല്‍ റേഷന്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ഫെബ്രുവരി 14,15 തീയ്യതികളില്‍  രാവിലെ 10 മുതല്‍ 3 വരെ  കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ നടത്തും. അപേക്ഷ നമ്പര്‍ 12144 മുതല്‍ 12600 വരെ 14 നും 12601 മുതല്‍ 13054 വരെ 15 നുമാണ് വിതരണം. അപേക്ഷകര്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, എന്നിവ സഹിതം എത്തണം. ഓണ്‍ലൈന്‍ അപേക്ഷകളും മറ്റു അപേക്ഷകളും അന്നേദിവസം പരിഗണിക്കുന്നതെല്ലന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

റൊട്ടി വിതരണം: ദര്‍ഘാസ് ക്ഷണിച്ചു

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്ക് റൊട്ടി വിതരണം നടത്തുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ടെണ്ടര്‍ ഫോം സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രൂവരി 28 ന് ഒരു മണി വരെ. ഫോണ്‍ : 0496 2620241.

ടെണ്ടര്‍ ക്ഷണിച്ചു

നൊച്ചാട് ഗ്രാമപഞ്ചായത്ത് വെറ്ററിനറി ഡിസ്പെന്‍സറി മാതൃകാ ഗ്രാമം പദ്ധതിയില്‍ ഹെല്‍ത്ത് കിറ്റ്, മരുന്നുകള്‍ എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 21 ന് രണ്ട് മണി വരെ. ഫോണ്‍: 9497874461.

അപേക്ഷ ക്ഷണിച്ചു

വടകര താലൂക്കില്‍ എടച്ചേരി ഗ്രാമപഞ്ചായത്ത് 11 ാം വാര്‍ഡില്‍ തലായി എന്ന സ്ഥലത്ത് പുതുതായി അനുവദിച്ച പൊതുവിതരണ കേന്ദ്രം സ്ഥിരമായി നടത്തുന്നതിനു താല്‍പര്യമുളള പട്ടികജാതി വിഭാഗത്തില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വരുമാനം, വിദ്യാഭ്യാസം, മുന്‍പരിചയം, വിലാസം തുടങ്ങി മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തി അപേക്ഷ മാര്‍ച്ച് 11 ന് ഉച്ചയ്ക്ക് മൂന്ന് മണിക്കകം കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0495 2370655.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ലേബര്‍ കോടതിയുടെ ഓഫീസ് ആവശ്യങ്ങള്‍ക്കായും ക്യാമ്പ് സിറ്റിംഗിനായും പുതിയ കാര്‍ ഡ്രൈവര്‍ സഹിതം അഞ്ച് വര്‍ഷത്തേയ്ക്ക് മാസ വാടക വ്യവസ്ഥയില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 15 ന് അഞ്ച് മണി വരെ. ഫോണ്‍: 0495 2374554.

ടെന്‍ണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട് ഐ സി ഡി എസ് അര്‍ബന്‍ 2 ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിനു പരിധിയിലെ 140 അങ്കവാടികളിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട സപ്ലൈകൊ ഡിപ്പോ, മാവേലി സ്റ്റോര്‍, കുടുംബശ്രീ യൂണിറ്റ് എന്നിവയില്‍ നിന്നും ഏറ്റെടുത്ത് വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ണ്ടര്‍ ക്ഷണിക്കുന്നു. അവസാന തിയതി ഫെബ്രുവരി 21. വിശദവിവരങ്ങള്‍ ശിശുവികസവ പദ്ധതി ഓഫീസറുടെ ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്. ഫോണ്‍: 0495 2373566.
Previous Post Next Post
3/TECH/col-right