Trending

പഠനയാത്ര നടത്തി

താമരശ്ശേരി:കൊടുIവള്ളി ബി ആർ സി യുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കും ഗൃഹാധിഷ്ഠിത വിദ്യാർത്ഥികളുമായി പഠനയാത്ര നടത്തി. 


കേരളത്തിലെ പ്രമുഖ ടൂർ ഓപ്പറേറ്ററായ ഹസ്ബി ടൂർസ് ആൻഡ് ട്രാവൽസ് കമ്പനിയുടെ രണ്ട് ബസുകൾ കുട്ടികൾക്കായി സൗജന്യ യാത്ര നടത്തി. 

കോഴിക്കോട് CWRDM ,മേഖലാ ശാസ്ത്രകേന്ദ്രം എന്നിവിടങ്ങളിലേക്ക് യാത്ര നടത്തി. പഠനയാത്ര താമരശേരി ഡിവൈഎസ്പി ബിജുരാജ് ഫ്ലാഗ് ഓഫ് ചെയ്തു. 

ചടങ്ങിൽ ഹസ്ബി ടൂർസ് ആൻഡ് ട്രാവൽസ് ഉടമ സെല്ലു ഷാനു അൽമദീന ട്രാവൽസ് മാനേജർ ശ്രീ ഫവാസ്, കൊടുവള്ളി ബിപിഒ ശ്രീ മെഹർ അലി, അബൂബക്കർ കുണ്ടായിഎന്നിവർ സംബന്ധിച്ചു. 

കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ ഇ.കെ സുരേഷ്കുമാർ, പ്രോജക്ട് ഡയറക്ടർ മോഹൻകുമാർ ,പ്രോഗ്രാം ഓഫീസർ ശ്രീ എ കെ അബ്ദുൽ ഹക്കീം,ഡയറ്റ് ലക്ചറർ ശ്രീ യുകെ അബ്ദുൾനാസർ എന്നിവർ കുട്ടികളെ മേഖല ശാസ്ത്ര കേന്ദ്രത്തിൽ സ്വീകരിച്ചു.
Previous Post Next Post
3/TECH/col-right