ഗതാഗതനിയമന ലംഘനം തടയാനും റോഡ് അപകടം കുറയ്ക്കാനുമായി മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴില്‍ 14 ജില്ലകളിലും ട്രാഫിക് എന്‍ഫോഴ്സ്മെന്റ് സംവിധാനം വരുന്നു. ഓരോ ജില്ലയിലും ഒരു ആര്‍ടിഒ, ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, മൂന്ന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരുള്‍പ്പെടുന്ന സംഘം നേതൃത്വം നല്‍കും.
14 ജില്ലകളിലും സ്ക്വാഡിനു പ്രത്യേക ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തും. ഇതോടെ 14 ജില്ലകളിലും മോട്ടോര്‍ വാഹന വകുപ്പിന് 14 ആര്‍ടിഒമാരെ കൂടാതെ എന്‍ഫോഴ്സ്മെന്റിനും 14 ആര്‍ടിഒമാരുടെ സേവനം കിട്ടും.
സേഫ് കേരള എന്ന പദ്ധതിയുടെ ഭാഗമായുള്ള പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 20ന് കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. നിലവില്‍ നാല് ആര്‍ടിഒമാരുടെ ചുമതലയില്‍ സംസ്ഥാനത്ത് 34 സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ 51 സ്ക്വാഡുകള്‍കൂടി ഉള്‍പ്പെടുത്തി 85ആക്കിയാണ് സേഫ് കേരള പദ്ധതി ആവിഷ്കരിക്കുന്നത്. പുതിയ പദ്ധതിക്കായി 200 കോടിയോളം രൂപയാണു സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
സ്ക്വാഡുകള്‍, ചുമതലയുള്ള ആര്‍ടിഒമാര്‍
പത്തനംതിട്ട അഞ്ച്-ആര്.രമണന്, തിരുവനന്തപുരം എട്ട്-ജോഷി, കൊല്ലം ഏഴ് - ഡി.മഹേഷ്, ആലപ്പുഴ ആറ്- ജി.സാജന്, കോട്ടയം ആറ്- വി.എം. ചാക്കോ, ഇടുക്കി ആറ്-ടോജോ എം. തോമസ്, എറണാകുളം എട്ട്- മനോജ്കുമാര്‍, തൃശൂര്‍ ഏഴ്- സുരേഷ്കുമാര്‍, പാലക്കാട് ആറ്- പി.ശിവകുമാര്‍, മലപ്പുറം ആറ്- ടി.ജി. ഗോകുല്‍, കോഴിക്കോട് എട്ട്- പി.എം. ഷബിര്‍, കണ്ണൂര്‍ ആറ്- എം.പി. സുഭാഷ് ബാബു, വയനാട് മൂന്ന്- കെ.കെ. രാധാകൃഷ്ണന്, കാസര്‍ഗോഡ് മൂന്ന്-
എസ്. മനോജ്.
എല്ലാം ക്യാമറക്കണ്ണില്‍
14 ജില്ലകളിലും 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന എന്‍ഫോഴ്സ്മെന്റ് കണ്ട്രോളിംഗ് ഓഫീസുകള്‍ ഉടന്‍ തുറക്കും. വിവിധ കേന്ദ്രങ്ങളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കും. ഇവ കണ്ട്രോളിംഗ് ഓഫീസുകളുമായി ബന്ധിപ്പിക്കും. ട്രാഫിക് സിഗ്നലുകളോടു ചേര്‍ന്നു പ്രത്യേക കാമറകള്‍ ഘടിപ്പിക്കും. സിഗ്നല്‍ ലംഘിച്ചാല്‍ ഉടന്‍ പിടിവീഴും.
നിയമലംഘകര്‍ക്കു പിറ്റേന്നു തന്നെ നോട്ടീസ് അയയ്ക്കും. പിഴ ഉള്‍പ്പെടെ ചുമത്തും. പിഴയടയ്ക്കാത്തവരുടെ കേസുകള്‍ കോടതിയിലേക്കു കൈമാറും. സ്ക്വാഡുകള്‍ക്കു വേണ്ടിവരുന്ന വാഹനങ്ങള്‍ കന്പനികളില്‍നിന്നു വാടകയ്ക്കെടുക്കാനാണു തീരുമാനം.

Tags:
KERALA