കോഴിക്കോട്: ത്വലബ വിങ് കോഴിക്കോട് ജില്ല "സുൽഫാ" ലീഡേഴ്‌സ് മീറ്റിന് പ്രൗഢമായ സമാപനം. നരിക്കുനി - കുട്ടമ്പൂർ ദാറുൽ ഹിദായ ഇസ്ലാമിക് അക്കാഡമിയിൽ വെച്ച് നടന്ന പരിപാടിയിൽ ജില്ലയിലെ വിവിധ ദർസ് അറബിക് കോളേജുകളിൽ നിന്നും നൂറിൽ പരം വിദ്യാർഥികൾ പങ്കെടുത്തു. പാണക്കാട് സയ്യിദ് സബിഖലി തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിച്ചു.
 



അറിവന്വേഷിക്കൽ വിദ്യാർത്ഥി സമൂഹത്തിന്റെ ദൗത്യമാണെന്നും അതിനായി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഫൈസൽ ഫൈസി മടവൂർ അധ്യക്ഷനായി. സദസ്സിൽ ഒ പി എം അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി.സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി, ഖത്തർ അബൂബക്കർ മൗലവി മടവൂർ, സയ്യിദ് ഫാറൂഖ് തങ്ങൾ, ജുറൈജ് കണിയാപുരം, സയ്യിദ് ജുനൈദ് തങ്ങൾ, ഒ സി അബ്ദുറഹ്മാൻ ബാഖവി തുടങ്ങിയവർ പങ്കെടുത്തു. 

തുടർന്ന് നടന്ന ആദർശം സെഷന് ഇസ്തിഖാമ സംസ്ഥാന കൺവീനർ എം ടി അബൂബക്കർ ദാരിമി പണങ്ങാങ്ങര നേതൃത്വം നൽകി. സംഘാടനം സെഷനിൽ പ്രമുഖ ട്രെയിനർ ആസിഫ് വാഫി റിപ്പൺ ക്ലാസെടുത്തു. വിദ്യാർത്ഥികളുടെ ഇടപെടൽ കൊണ്ട് ശ്രദ്ദേയമായ കൂടിക്കാഴ്ച സെഷന് ജുറൈജ് കണിയാപുരം നേതൃത്വം നൽകി. ശേഷം ഇബ്രാഹിം ഫൈസിയുടെ നേതൃത്വത്തിൽ സമാപന ദുആ സംഗമവും നടന്നു. 


ശംസുൽ ഉലമ സ്കോളർഷിപ് രണ്ടാം ഗഡു വിതരണവും ജില്ലാ മുഷാഅറ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനവും പരിപാടിയിൽ വെച്ച് നടന്നു.പരിപാടിയിൽ സയ്യിദ് ഫസൽ തങ്ങൾ,റാഷിദ് പന്തിരിക്കര, അലി സഫ്‌വാൻ കെല്ലൂർ, ഫാസിൽ ചളിക്കോഡ്,റാഫി തരുവണ, ഹാഫിസ് ഇർഷാദ്, വാഹിദ് നാട്ടുകൽ, ബസിത്ത് നിലമ്പൂർ തുടങ്ങിയവർ പങ്കെടുത്തു. സ്വാലിഹ് കോട്ടക്കൽ സ്വാഗതവും ശരീഫ് നടമ്മൽ പൊയിൽ നന്ദിയും പറഞ്ഞു.