വിമാന ഇന്ധന നികുതി ഇളവ്;ടിക്കറ്റ് നിരക്ക് കുറയുമെന്ന പ്രതീക്ഷയിൽ യാത്രക്കാർ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 8 February 2019

വിമാന ഇന്ധന നികുതി ഇളവ്;ടിക്കറ്റ് നിരക്ക് കുറയുമെന്ന പ്രതീക്ഷയിൽ യാത്രക്കാർ

കരിപ്പൂർ: വിമാന ഇന്ധന നികുതിയിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഇളവിന്റെ പ്രയോജനം ടിക്കറ്റ് നിരക്കു കുറയുന്നതിലൂടെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. വിമാന ഇന്ധനത്തിന്റെ വിൽപന നികുതി 29.04 ശതമാനത്തിൽനിന്ന് 5 ശതമാനമാക്കിയാണു കുറച്ചത്. 

വിമാനക്കമ്പനികൾക്ക് ഇന്ധന വിലയിൽ വലിയ ആശ്വാസം നൽകുന്നതിലൂടെ കുറഞ്ഞ നിരക്കിൽ വിമാനയാത്ര സാധ്യമാക്കുകയും പ്രാദേശിക തലത്തിൽ വിമാനയാത്ര പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. ടിക്കറ്റ് നിരക്ക് കുറഞ്ഞില്ലെങ്കിൽ നികുതി ഇളവിൽ സർക്കാരിനു വരുമാന നഷ്ടം ഉണ്ടാകുമെന്നു മാത്രമല്ല, യാത്രക്കാർക്കു പ്രയോജനം ലഭിക്കുകയുമില്ല.
 


കോഴിക്കോട്ടുനിന്നു മുംബൈയിലേക്ക് പറക്കാൻ ചെറു വിമാനത്തിനു വേണ്ട ഇന്ധനക്കണക്ക് ഇങ്ങനെ (ഏകദേശം): 6300 ലീറ്റർ ഇന്ധനം നിറയ്ക്കുമ്പോൾ (ലീറ്ററിന് 55 രൂപ നിരക്കിൽ) 3.46 ലക്ഷം രൂപ വേണം. അതിൽ ഒരു ലക്ഷം രൂപയും സംസ്ഥാന സർക്കാരിനു നികുതിയായി നൽകേണ്ടതാണ്. ഈ നികുതി 5% ആയി കുറയുമ്പോൾ 17,325 രൂപ നൽകിയാൽ മതിയാകും. 82,675 രൂപയുടെ കുറവു വിമാനക്കമ്പനികൾക്കു ലഭിക്കും. 

ഈ തുക യാത്രക്കാരുടെ ടിക്കറ്റ് നിരക്കിൽ കുറയണമെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസം സർക്കാർ പ്രഖ്യാപിച്ച നികുതി ഇളവ് ഉത്തരവായി പുറത്തിറങ്ങിയിട്ടില്ല.
 


ഇളവിന്റെ ഗുണംയാത്രക്കാർക്ക് ലഭിക്കണം

ഇപ്പോൾ പ്രഖ്യാപിച്ച നികുതി ഇളവിന്റെ ഗുണഭോക്താക്കൾ യാത്രക്കാരായിരിക്കണമെന്ന് മലബാർ ഡവലപ്മെന്റ് ഫോറം(എംഡിഎഫ്) പ്രസിഡന്റ് കെ.എം.ബഷീർ ആവശ്യപ്പെട്ടു.നികുതി ഇളവു നൽകുമ്പോൾ സർക്കാർ ഖജനാവിനു നഷ്ടമാകുന്ന കോടികൾ വിമാനക്കമ്പനികൾ അടിച്ചു മാറ്റുന്ന അവസ്ഥയുണ്ടാകരുത്.


കണ്ണൂർ വിമാനത്താവളത്തിലെ എല്ലാ ആഭ്യന്തര സർവീസുകൾക്കും 10 വർഷത്തേക്ക് നികുതി 1% മാത്രമാക്കി കുറച്ചത് ആദ്യമായി പൊതുജന ശ്രദ്ധയിൽപെടുത്തിയത് എംഡിഎഫ് ആണ്.സമീപ വിമാനത്താവളങ്ങളെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി വിവിധ പ്രക്ഷോഭ പരിപാടികളും നടത്തിയിരുന്നു.

No comments:

Post a Comment

Post Bottom Ad

Nature